അഭിറാം മനോഹർ|
Last Modified വെള്ളി, 9 ഡിസംബര്‍ 2022 (19:38 IST)
തുടർച്ചയായ മൂന്നാം സെഞ്ചുറിയുമായി ടെസ്റ്റ് ക്രിക്കറ്റിലെ ഒരു നാഴികകല്ല് കൂടി പിന്നിട്ട് ഓസീസ് താരം മാർനസ് ലബുഷെയ്ൻ. വിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ 163 റൺസടിച്ച
ലബുഷെയ്ൻ ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 3000 റൺസ് പൂർത്തിയാക്കുന്ന രണ്ടാമത്തെ താരമായി.വിൻഡീസിനെതിരായ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്ങ്സിൽ 204 റൺസും രണ്ടാം ഇന്നിങ്ങ്സിൽ 104 റൺസും താരം നേടിയിരുന്നു.
30 ടെസ്റ്റുകളിലെ 51ആം ഇന്നിങ്ങ്സിലാണ് ലബുഷെയ്ൻ 3000 റൺസെന്ന നാഴികകല്ല് പിന്നിട്ടത്. 33 ഇന്നിങ്ങ്സിൽ നിന്ന് 300 റൺസ് പിന്നിട്ട ഡോൺ
ബ്രാഡ്മാൻ മാത്രമാണ് ലബുഷെയ്നിന് മുന്നിലുള്ളത്. 51 ഇന്നിംഗ്സില്‍ 3000 പിന്നിട്ട .വെസ്റ്റ് ഇന്‍ഡീസ് താരം എവര്‍ട്ടന്‍ വീക്സുിന്‍റെ റെക്കോര്‍ഡിനൊപ്പമാണ് ലാബുഷെയ്ന്‍ ഇപ്പോള്‍. മുന്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് 62 ഇന്നിംഗ്സുകളില്‍ നിന്നാണ് 3000 റണ്‍സ് പിന്നിട്ടത്.
ഡേവിഡ് വാർണർക്ക് ശേഷം ഒന്നിൽ കൂടുതൽ തവണ തുടർച്ചയായി 3 സെഞ്ചുറികൾ സ്വന്തമാക്കുന്ന ഓസീസ് ബാറ്ററെന്ന റെക്കോർഡും ലബുഷെയ്ൻ സ്വന്തമാക്കി. 61.42 എന്ന മികച്ച ബാറ്റിംഗ് ശരാശരിയിലാണ് ലബുഷെയ്ൻ ബാറ്റ് വീശുന്നത്. സ്റ്റീവ് സ്മിത്തിൻ്റെ ബാറ്റിംഗ് ശരാശരിയായ 61.17ഉം താരം ഇന്ന് മറികടന്നു.2018ലാണ് താരം ഓസീസിന് വേണ്ടി ടെസ്റ്റിൽ അരങ്ങേറിയത്. ടെസ്റ്റിൽ 10 സെഞ്ചുറിയും 13 അർധസെഞ്ചുറിയും താരം നേടികഴിഞ്ഞു. 10 സെഞ്ചുറികളിൽ ഒമ്പതും ഓസ്ട്രേലിയയിലാണ്.