Ayodhya Pran Prathishtha: ഇംഗ്ലണ്ട് ലയൺസിനെതിരെ നേടിയ സെഞ്ചുറി ശ്രീരാമന് സമർപ്പിച്ച് ഇന്ത്യൻ താരം

അഭിറാം മനോഹർ|
ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തില്‍ നേടിയ സെഞ്ചുറി ശ്രീരാമന് സമര്‍പ്പിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കെ എസ് ഭരത്. ലയണ്‍സിനെതിരായ ചതുര്‍ദിന ടെസ്റ്റില്‍ ഏഴാമനായി ഇറങ്ങിയാണ് ഭരത് സെഞ്ചുറി തികച്ചത്. സെഞ്ചുറി നേടിയ ശേഷം ശ്രീരാമന്‍ വില്ല് കുലയ്ക്കുന്നത് പോലെ കാണിച്ച ഭരത് കയ്യിലെ പച്ചകുത്തിയ ചിത്രവും കാണിക്കുകയായിരുന്നു. ഇതിന് ശേഷമാണ് സെഞ്ചുറി അയോധ്യയിലെ പ്രാണ പ്രതിഷ്ടയ്ക്ക് മുന്‍പ് ശ്രീരാമനായി സമര്‍പ്പിക്കുന്നതായി താരം പറഞ്ഞത്.

അതേസമയം ഭരതിന്റെ സെഞ്ചുറിയുടെ മികവില്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ സമനില സ്വന്തമാക്കാന്‍ ഇന്ത്യ എ ടീമിനായി. നാലാം ഇന്നിങ്ങ്‌സില്‍ 490 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ എ ഒരു ഘട്ടത്തി 219-5 എന്ന നിലയിലായിരുന്നു. തോല്‍വി മുന്നില്‍ കണ്ടയിടത്തുനിന്നും ഭരതിന്റെ അപരാജിത സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് സമനില നേടികൊടുത്തത്. 165 പന്തില്‍ 116 റണ്‍സെടുത്ത ഭരതും 89 റണ്‍സുമായി പിന്തുണ നല്‍കിയ എം ജെ സുതാറുമാണ് ഇന്ത്യ എയ്ക്ക് സമനില സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റ് കൂട്ടുക്കെട്ടില്‍ 207 റണ്‍സാണ് കൂട്ടിചേര്‍ത്തത്. സെഞ്ചുറിയോടെ ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ ടീമിലും ഭരത് തന്റെ സ്ഥാനം ഉറപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :