രണ്ട് കളി കഴിഞ്ഞാൽ കോലി ടീമിൽ മാറ്റം വരുത്തും, ഇന്ന് ഇരയാവുക സഞ്ജു: പരിഹാസവുമായി വീരേന്ദർ സെവാഗ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 8 ഡിസം‌ബര്‍ 2020 (12:07 IST)
ഓസീസിനെതിരെ മൂന്നാം ടി20 മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്നും സഞ്ജു പുറത്തായേക്കുമെന്ന് മുൻ ഇന്ത്യൻ ഓപ്പണിങ് താരം വീരേന്ദർ സെവാഗ്. അടിക്കടി ടീമിൽ മാറ്റം വരുത്തുന്ന ഇന്ത്യൻ നായകൻ വിരാട് കോലിയുടെ തീരുമാനത്തെ പരിഹസിച്ചുകൊണ്ടാണ് സെവാഗിന്റെ പരിഹാസം.

സഞ്ജുവിന് പകരം ഇന്ന് ഇന്ത്യ മനീഷ് പാണ്ഡെയെ കളിപ്പിച്ചേക്കും എന്നാണ് മുൻ ഇന്ത്യൻ താരം പറയുന്നത്. കളിച്ച രണ്ട് മത്സരങ്ങളിലും വലിയ സ്കോറുകൾ നേടാൻ സഞ്ജുവിനായിരുന്നില്ല. മനീഷ് കളിക്കാൻ ഫിറ്റാണെങ്കിൽ ടീമിൽ ഇടം പിടിക്കും. രണ്ട് മത്സരം കഴിഞ്ഞാൽ കളിക്കാരനെ മാറ്റുന്നതാണ് കോലിയുടെ പതിവെന്നും ഇന്ന് ഇരയാവുക സഞ്ജുവാകുമെന്നും സെവാഗ് പരിഹസിച്ചു. സിഡ്‌നിയിൽ നടന്ന രണ്ടാം ടി20യിൽ 15 റൺസ് മാത്രമാണ് സഞ്ജു നേടിയിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :