കോഹ്‌ലിയുടെ സെഞ്ച്വറി പാഴായി, മൂന്നാം ഏകദിനത്തില്‍ ഓസീസിന് 32 റണ്‍സ് വിജയം

എം എസ് ധോണി, വിരാട് കോഹ്‌ലി, ജസ്പ്രീത് ബൂമ്ര, രവീന്ദ്ര ജഡേജ, M S Dhoni, Virat Kohli, Jaspreet Bumrah, Raveendra Jadeja
റാഞ്ചി| Last Modified വെള്ളി, 8 മാര്‍ച്ച് 2019 (22:25 IST)
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് പരാജയം. 32 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 314 റണ്‍സ് എന്ന ലക്‍ഷ്യമാണ് ഇന്ത്യയ്ക്ക് മുന്നില്‍ വച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 281 റണ്‍സ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി.

ക്യാപ്‌ടന്‍ വിരാട് കോ‌ഹ്‌ലിയുടെ സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിംഗ്സില്‍ എടുത്തുപറയാനുള്ള സവിശേഷത. കോഹ്‌ലി 95 പന്തുകളില്‍ നിന്ന് 123 റണ്‍സെടുത്ത് പുറത്തായി. ഏകദിനത്തില്‍ കോഹ്‌ലിയുടെ നാല്‍പ്പത്തിയൊന്നാമത്തെ സെഞ്ച്വറിയാണിത്.

രോഹിത് ശര്‍മ (14), എം എസ് ധോണി(26), കേദാര്‍ ജാദവ് (26), വിജയ് ശങ്കര്‍ (32), (24) എന്നിവരാണ് ഇന്ത്യന്‍ നിരയിലെ പ്രധാന സ്കോറര്‍‌മാര്‍.

നേരത്തേ ഇന്ത്യയുടെ ബൌളിംഗ് നിരയുടെ തന്ത്രങ്ങള്‍ ഓസീസ് ബാറ്റിംഗിന് മുമ്പില്‍ അമ്പേ പാളിയിരുന്നു. 314 റണ്‍സ് എന്ന വിജയലക്‍ഷ്യമാണ് ഓസീസ് ബാറ്റ്‌സ്മാന്‍‌മാര്‍ ഉയര്‍ത്തിയത്. സ്വന്തം കളിസ്ഥലമായ റാഞ്ചിയില്‍ ഒരുപക്ഷേ മഹേന്ദ്രസിംഗ് ധോണിയുടെ അവസാന മത്സരമായേക്കുന്ന കളിയിലാണ് ഇന്ത്യയ്ക്ക് ഈ പാളിച്ച.

ഇന്ത്യ ബൌള്‍ ചെയ്യുമ്പോള്‍ പ്രധാനമായും തന്ത്രങ്ങള്‍ മെനയുന്നത് ധോണിയാണ്. മിസ്റ്റര്‍ കൂളിന്‍റെ എല്ലാ പരീക്ഷണങ്ങളും പരാജയപ്പെടുന്നതാണ് ഗ്രൌണ്ടില്‍ കാണാനായത്. അടുത്ത ലോകകപ്പിലേക്ക് പരിഗണിച്ചേക്കുമെന്ന് കരുതുന്ന രവീന്ദ്ര ജഡേജ ബൌളിംഗില്‍ അമ്പേ പരാജയപ്പെട്ടു. 10 ഓവറില്‍ 64 റണ്‍സാണ് ജഡേജ വിട്ടുകൊടുത്തത്. വിക്കറ്റൊന്നും നേടിയതുമില്ല.

പത്ത് ഓവറില്‍ 64 റണ്‍സ് വിട്ടുകൊടുത്ത കുല്‍‌ദീപാകട്ടെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. എല്ലാ ബൌളര്‍മാരും പരാജയപ്പെടുന്ന അതിദയനീയമായ കാഴ്ചയാണ് കാണാനായത്. രണ്ട് ഓവറുകള്‍ മാത്രമെറിഞ്ഞ കേദാര്‍ ജാദവ് 32 റണ്‍സാണ് വിട്ടുകൊടുത്തത്. ഇന്ത്യയുടെ കുന്തമുനയായ 10 ഓവറില്‍ 53 റണ്‍സ് വിട്ടുകൊടുത്തു. മുഹമ്മദ് ഷമിയാകട്ടെ 10 ഓവറില്‍ 52 റണ്‍സാണ് വിട്ടുകൊടുത്തത്.

ഓപ്പണര്‍ ഉസ്മാന്‍ ഖാവാജയുടെ സെഞ്ച്വറിയുടെയും ഫിഞ്ചിന്‍റെ 93 റണ്‍സിന്‍റെയും കരുത്തിലാണ് ഓസ്ട്രേലിയ തങ്ങളുടെ സ്കോര്‍ 300 കടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :