അഭിറാം മനോഹർ|
Last Modified ബുധന്‍, 13 ജൂലൈ 2022 (15:42 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലും വിരാട് കോലി കളിച്ചേക്കില്ലെന്ന് സൂചന. കോലി പരിക്കിൽ നിന്നും മുക്തനായിട്ടില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വ്യാഴാഴ്ചയാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രണ്ടാം ഏകദിന മത്സരം.
പരിക്കിനെ തുടർന്ന് ആദ്യ ഏകദിനത്തിൽ കോലി കളിച്ചിരുന്നില്ല. കോലി മടങ്ങിയെത്തുകയാണെങ്കിൽ ടീമിൽ നിന്നും സൂര്യകുമാർ യാദവ്,ശ്രേയസ് അയ്യർ എന്നിവരിൽ ആർക്കെങ്കിലും ആദ്യ ഇലവനിലെ സ്ഥാനം നഷ്ടമായേക്കും. ആദ്യ ഏകദിനത്തിൽ ശ്രേയസ് അയ്യരായിരുന്നു കോലിക്ക് പകരം ടീമിൽ ഇടം നേടിയത്.