രേണുക വേണു|
Last Modified വ്യാഴം, 20 ജനുവരി 2022 (09:33 IST)
വിരാട് കോലിയും രവിചന്ദ്രന്‍ അശ്വിനും തമ്മില്‍ ഭിന്നതയുണ്ടെന്ന് കഴിഞ്ഞ കുറേ നാളുകളായി ക്രിക്കറ്റ് ഗോസിപ്പ് കോളങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയാണ്. എന്നാല്‍, അത്തരം വാര്‍ത്തകളെ മുഴുവന്‍ സാക്ഷിയാക്കി അശ്വിനെ കെട്ടിപ്പിടിക്കുന്ന കോലിയെയാണ് ഇന്ന് കണ്ടത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിനിടെയാണ് വൈകാരികമായ രംഗങ്ങള്‍ അരങ്ങേറിയത്. വിക്കറ്റ് നേടിയ അശ്വിനെ കോലി ഓടിവന്ന് കെട്ടിപ്പിടിക്കുകയായിരുന്നു.
ക്വിന്റണ്‍ ഡി കോക്കിനെ അശ്വിന് ബൗള്‍ഡ് ആക്കുകയായിരുന്നു. മനോഹരമായ ഒരു പന്തിലാണ് അപകടകാരിയായ ബാറ്ററുടെ വിക്കറ്റ് അശ്വിന് വീഴ്ത്തിയത്. ഈ വിക്കറ്റ് വീണതിനു പിന്നാലെ കോലി ഓടിയെത്തി അശ്വിന്റെ അരയ്ക്ക് ചുറ്റും ശക്തമായി കെട്ടിപ്പിടിക്കുകയായിരുന്നു. വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്.