വെറും 42 റൺസ് അകലെ കോലിയെ കാത്ത് വമ്പൻ റെക്കോർഡ്

അഭിറാം മനോഹർ| Last Modified വ്യാഴം, 9 മാര്‍ച്ച് 2023 (13:10 IST)
ടെസ്റ്റ് ക്രിക്കറ്റിൽ സമീപകാലത്തായി മോശം ഫോമിലാണ് ഇന്ത്യൻ സൂപ്പർ ബാറ്റർ വിരാട് കോലി. 2019ൽ എല്ലാ ഫോർമാറ്റിലും 50ന് മുകളിൽ താരത്തിന് ബാറ്റിംഗ് ശരാശരിയുണ്ടായിരുന്നെങ്കിലും ടെസ്റ്റിലെ തുടർച്ചയായുള്ള മോശം പ്രകടനത്തോടെ ടെസ്റ്റ് ഫോർമാറ്റിലെ താരത്തിൻ്റെ ശരാശരി 55ൽ നിന്നും 48ലേക്ക് ചുരുങ്ങിയിരുന്നു. കൂടാതെ സ്പിൻ ബൗളർമാർക്കെതിരെ സ്ഥിരമായി പുറത്താകുന്നതും കഴിഞ്ഞ വർഷങ്ങളിൽ കോലി ശീലമാക്കിയിരിക്കുകയാണ്.

നടന്നുകൊണ്ടിരിക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ കോലിക്കെതിരെ ഒരിക്കൽ പോലും ഓസീസ് ഫാസ്റ്റ് ബൗളർമാരെ ഉപയോഗിച്ചിട്ടില്ല. ഓസീസ് സ്പിന്നറായ ടോഡ് മർഫി 3 തവണയും മാത്യു കുഞ്ഞേമൻ 2 തവണയും പരമ്പരയിൽ കോലിയെ പുറത്താക്കിയിരുന്നു. ഇന്ന് ആരംഭിച്ച നാലാം ടെസ്റ്റ് മത്സരത്തിൽ 42 റൺസ് കണ്ടെത്താൻ സാധിച്ചാൽ വമ്പൻ റെക്കോർഡാണ് കോലിയെ കാത്തിരിക്കുന്നത്.

ഇന്ത്യയിൽ മാത്രമായി 4000 ടെസ്റ്റ് റൺസുകൾ എന്ന നേട്ടത്തിലെത്താൻ 42 റൺസാണ് കോലിയ്ക്ക് ആവശ്യമായിട്ടുള്ളത്. അഹമ്മദാബാദ് ടെസ്റ്റിൽ ഈ നേട്ടം സ്വന്തമാക്കാനായാൽ ഏറ്റവും വേഗതയിൽ ഇന്ത്യയിൽ 4000 റൺസ് സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയിൽ കോലി മൂന്നാം സ്ഥാനത്തെത്തും. 87 ഇന്നിങ്ങ്സിൽ നിന്നും ഈ നേട്ടം സ്വന്തമാക്കിയ മുൻ നായകൻ സുനിൽ ഗവാസ്കറെയും 88 ഇന്നിങ്ങ്സുകളിൽ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ രാഹുൽ ദ്രാവിഡിനെയുമാകും കോലി പിന്നിലാക്കുക. 76 ഇന്നിങ്ങ്സുകളിൽ നിന്ന് 3958 റൺസാണ് കോലിയുടെ പേരിലുള്ളത്.

71 ഇന്നിങ്ങ്സുകളിൽ നിന്ന് 4000 ടെസ്റ്റ് റൺസ് ഇന്ത്യയിൽ നേടിയ വിരേന്ദർ സെവാഗാണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ളത്. 78 ഇന്നിങ്ങ്സുകളിൽ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ സച്ചിനാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 7216 ടെസ്റ്റ് റൺസാണ് സച്ചിന് ഇന്ത്യയിൽ മാത്രമായുള്ളത്. 5598 റൺസുമായി രാഹുൽ ദ്രാവിഡ്, 5067 റൺസുമായി സുനിൽ ഗവാസ്കർ, 4656 റൺസുമായി വിരേന്ദർ സെവാഗ് എന്നിവരാണ് പട്ടികയിലുള്ള മറ്റ് താരങ്ങൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ ...

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !
2022 ല്‍ ദുലീപ് ട്രോഫി ക്രിക്കറ്റില്‍ വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള മത്സരം ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?
പരിശീലനത്തിനിടെ ഇടവേളയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സഹീര്‍ ഖാനുമായി ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല
ആദ്യ ഓവറില്‍ 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കിയെങ്കിലും പിന്നീട് ...

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് ...

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് കാര്യം, മേല്‍ക്കൂര ചോര്‍ന്നാല്‍ എല്ലാം തീര്‍ന്നില്ലെ, പോയന്റ് പട്ടികയില്‍ അവസാനത്തേക്ക് വീണ് ഹൈദരാബാദ്
കൊല്‍ക്കത്തെയ്‌ക്കെതിരെ 201 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സണ്‍റൈസേഴ്‌സിന് തുടക്കം തന്നെ ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rishabh Pant: ഒരു റണ്‍സെടുക്കാന്‍ 1.42 കോടി; പന്ത് ഭൂലോക ...

Rishabh Pant: ഒരു റണ്‍സെടുക്കാന്‍ 1.42 കോടി; പന്ത് ഭൂലോക തോല്‍വിയെന്ന് ആരാധകര്‍
സീസണിലെ ആദ്യ മത്സരത്തില്‍ (ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ) ആറ് പന്തില്‍ റണ്‍സൊന്നും ...

Mumbai Indians: പുഷ്പം പോലെ ജയിക്കേണ്ട കളി തോല്‍പ്പിച്ചു; ...

Mumbai Indians: പുഷ്പം പോലെ ജയിക്കേണ്ട കളി തോല്‍പ്പിച്ചു; തിലക് വര്‍മയ്ക്ക് രൂക്ഷ വിമര്‍ശനം
ആദ്യം ബാറ്റ് ചെയ്ത ആതിഥേയരായ ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 203 ...

Yashasvi Jaiswal- Ajinkya Rahane: 2022ലെ പ്രശ്നങ്ങൾ ...

Yashasvi Jaiswal- Ajinkya Rahane: 2022ലെ പ്രശ്നങ്ങൾ തുടങ്ങി, ഡ്രസിങ്ങ് റൂമിലേക്ക് പോകാൻ രഹാനെ പറഞ്ഞതിൽ തുടക്കം,കുറ്റപ്പെടുത്തിയത് ഇഷ്ടമായില്ല  രഹാനെയുടെ കിറ്റ് ബാഗ് ചവിട്ടിത്തെറിപ്പിച്ചു
ഉത്തര്‍പ്രദേശില്‍ ജനിച്ച ജയ്‌സ്വാള്‍ 2019 മുതലാണ് മുംബൈയ്ക്കായി കളിക്കുന്നത്. ...

അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സ് കോഴിക്കോടും പന്ത്

അടുത്ത  സീസണിൽ ബ്ലാസ്റ്റേഴ്സ് കോഴിക്കോടും പന്ത് തട്ടിയേക്കും
2014ലെ ആദ്യ സീസണ്‍ മുതല്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ...

പഴയ ആ ഫയറില്ല, കഴിഞ്ഞ 3 വര്‍ഷമായി റാഷിദ് ഖാന്റെ പ്രകടനം ...

പഴയ ആ ഫയറില്ല, കഴിഞ്ഞ 3 വര്‍ഷമായി റാഷിദ് ഖാന്റെ പ്രകടനം ശരാശരി മാത്രം
2023 മുതല്‍ 2025 വരെയുള്ള കാലയളവില്‍ കളിച്ച 32 മത്സരങ്ങളില്‍ നിന്നും 38 വിക്കറ്റുകളാണ് ...