രേണുക വേണു|
Last Modified വെള്ളി, 9 ഡിസംബര്‍ 2022 (08:54 IST)
ഒരു സമയത്ത് മധ്യനിരയില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തിരുന്ന താരമാണ് കെ.എല്‍.രാഹുല്‍. പിന്നീടാണ് താരം ഓപ്പണറെന്ന നിലയില്‍ തിളങ്ങാന്‍ തുടങ്ങിയത്. ഇപ്പോള്‍ ഇതാ തന്റെ പഴയ ദൗത്യത്തിലേക്ക് രാഹുല്‍ തിരിച്ചുപോകുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഏകദിന ലോകകപ്പിനു മുന്നോടിയായുള്ള പദ്ധതികളില്‍ വളരെ പ്രാധാന്യത്തോടെ കാണുന്ന ഒന്നാണ് രാഹുലിനെ മധ്യനിരയില്‍ ഇറക്കുന്ന കാര്യം. അതിന്റെ ഭാഗമായാണ് ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ രാഹുല്‍ മധ്യനിരയില്‍ കളിച്ചത്.
നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ രാഹുലിനെ ഇറക്കാനാണ് സെലക്ടര്‍മാരുടെ ആലോചന. ഏകദിന ലോകകപ്പിലും ഇതേ രീതി ആവര്‍ത്തിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഏകദിനത്തില്‍ മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ താന്‍ തയ്യാറാണെന്ന് രാഹുലും അറിയിച്ചിട്ടുണ്ട്.
ശുഭ്മാന്‍ ഗില്‍, പൃഥ്വി ഷാ, ഇഷാന്‍ കിഷന്‍ എന്നിവരില്‍ ആരെയെങ്കിലും ഒരാളെ ഏകദിനത്തില്‍ സ്ഥരം ഓപ്പണറായി പരീക്ഷിക്കാനാണ് സെലക്ടര്‍മാരുടെ തീരുമാനം. രോഹിത് ശര്‍മ ഓപ്പണര്‍ സ്ഥാനത്ത് തുടരും. ശിഖര്‍ ധവാന് സ്ഥാനം നഷ്ടമാകും.