എന്തൊക്കെ പറഞ്ഞാലും ഇതിനു ന്യായീകരണമില്ല; ഇന്ത്യയുടെ തോല്‍വിക്ക് കാരണം രാഹുലിന്റെ ഇന്നിങ്‌സും !

107 പന്തുകള്‍ നേരിട്ടാണ് രാഹുല്‍ 66 റണ്‍സ് നേടിയത്. അതായത് 41 പന്തുകള്‍ രാഹുല്‍ പാഴാക്കി

രേണുക വേണു| Last Modified തിങ്കള്‍, 20 നവം‌ബര്‍ 2023 (11:24 IST)

ഏകദിന ലോകകപ്പില്‍ സെമി ഫൈനല്‍ വരെയുള്ള പ്രകടനങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബാറ്ററായിരുന്നു കെ.എല്‍.രാഹുല്‍. ഒരേ സമയം ക്രീസില്‍ നങ്കൂരമിട്ടു കളിക്കാനും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചു ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാനും രാഹുലിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഫൈനലിലേക്കു വന്നപ്പോള്‍ രാഹുലിന്റെ ഇന്നിങ്‌സ് ഇന്ത്യക്ക് തിരിച്ചടിയായി. ഫൈനല്‍ സമ്മര്‍ദ്ദത്തെ അതിജീവിച്ചു കൊണ്ട് ഒരു മാച്ച് വിന്നിങ് ഇന്നിങ്‌സ് കളിക്കാന്‍ രാഹുലിന് സാധിച്ചില്ല.

107 പന്തുകള്‍ നേരിട്ടാണ് രാഹുല്‍ 66 റണ്‍സ് നേടിയത്. അതായത് 41 പന്തുകള്‍ രാഹുല്‍ പാഴാക്കി. തകര്‍ച്ച മുന്നില്‍ കാണുമ്പോള്‍ ക്രീസില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ ഉറച്ചുനില്‍ക്കേണ്ട ഉത്തരവാദിത്തം രാഹുലിന് ഉണ്ടെന്നത് ശരി തന്നെ. അപ്പോഴും സിംഗിളുകളും ഡബിളുകളും ഓടി സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തു കളിക്കാന്‍ രാഹുല്‍ ശ്രമിക്കണമായിരുന്നു. അവിടെയാണ് രാഹുലിന്റെ ഇന്നിങ്‌സ് വിമര്‍ശനം അര്‍ഹിക്കുന്നത്. ഒരു ബൗണ്ടറി മാത്രമാണ് രാഹുലിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. പലപ്പോഴും അമിതമായി പ്രതിരോധത്തിലേക്ക് രാഹുല്‍ പോയിരുന്നു. ഇത് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ മെല്ലെപ്പോക്കിനു കാരണമായി.

ഓസ്ട്രേലിയയുടെ പാര്‍ട് ടൈം ബൗളര്‍മാരായ മിച്ചല്‍ മാര്‍ഷിനും ട്രാവിസ് ഹെഡിനും പോലും അര്‍ഹിക്കാത്ത ബഹുമാനം നല്‍കിയാണ് രാഹുല്‍ കളിച്ചത്. മാര്‍ഷ് രണ്ട് ഓവറില്‍ വഴങ്ങിയത് വെറും അഞ്ച് റണ്‍സ്, ഹെഡ് നാല് റണ്‍സ് മാത്രം വഴങ്ങി രണ്ട് ഓവര്‍ പൂര്‍ത്തിയാക്കി. ലോകകപ്പ് ഫൈനല്‍ പോലൊരു വേദിയില്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയാത്ത കണക്കുകളാണ് ഇത്. രാഹുല്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ മിക്ക ഓവറുകളിലും രണ്ടോ മൂന്നോ റണ്‍സ് മാത്രമാണ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ബൗണ്ടറികള്‍ ഇല്ലാതെ തുടര്‍ച്ചയായി 12 ഓവറുകള്‍ കടന്നുപോയി. ഫൈനല്‍ പോലൊരു ബിഗ് മാച്ചില്‍ രാഹുല്‍ ഇത്രത്തോളം ബാക്ക്ഫൂട്ടില്‍ പോയത് ഒരുതരത്തിലും ന്യായീകരിക്കാന്‍ പറ്റില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ ...

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !
2022 ല്‍ ദുലീപ് ട്രോഫി ക്രിക്കറ്റില്‍ വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള മത്സരം ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?
പരിശീലനത്തിനിടെ ഇടവേളയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സഹീര്‍ ഖാനുമായി ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല
ആദ്യ ഓവറില്‍ 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കിയെങ്കിലും പിന്നീട് ...

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് ...

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് കാര്യം, മേല്‍ക്കൂര ചോര്‍ന്നാല്‍ എല്ലാം തീര്‍ന്നില്ലെ, പോയന്റ് പട്ടികയില്‍ അവസാനത്തേക്ക് വീണ് ഹൈദരാബാദ്
കൊല്‍ക്കത്തെയ്‌ക്കെതിരെ 201 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സണ്‍റൈസേഴ്‌സിന് തുടക്കം തന്നെ ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Krunal Pandya: 'ഒരാള്‍ക്കല്ലേ ജയിക്കാന്‍ കഴിയൂ, അവന്റെ ...

Krunal Pandya: 'ഒരാള്‍ക്കല്ലേ ജയിക്കാന്‍ കഴിയൂ, അവന്റെ കാര്യത്തില്‍ സങ്കടമുണ്ട്: ക്രുണാല്‍ പാണ്ഡ്യ
ആര്‍സിബിക്കായി അവസാന ഓവര്‍ എറിഞ്ഞത് ക്രുണാല്‍ ആണ്

Royal Challengers Bengaluru: ഹാര്‍ദിക് പോയത് നന്നായി, ...

Royal Challengers Bengaluru: ഹാര്‍ദിക് പോയത് നന്നായി, ഇല്ലെങ്കില്‍ തോറ്റേനെ; രക്ഷപ്പെട്ട് ആര്‍സിബി
ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ്

Jasprit Bumrah: എല്ലാവരെയും 'പൊങ്കാല'യിട്ട പോലെ ഞാന്‍ ...

Jasprit Bumrah: എല്ലാവരെയും 'പൊങ്കാല'യിട്ട പോലെ ഞാന്‍ നിന്നു തരുമെന്ന് കരുതിയോ? ബുമ്ര റിട്ടേണ്‍സ്
ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലാണ് ബുമ്രയ്ക്കു പരുക്ക് ...

മുംബൈക്കെതിരെ 17 റൺസ് കൂടി, വിരാട് കോലിയെ കാത്തിരിക്കുന്നത് ...

മുംബൈക്കെതിരെ 17 റൺസ് കൂടി, വിരാട് കോലിയെ കാത്തിരിക്കുന്നത് മറ്റൊരു ഇന്ത്യൻ താരത്തിനുമില്ലാത്ത അപൂർവനേട്ടം
14,562 ടി20 റണ്‍സുകളുള്ള വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്ലിനാണ് ടി20 ഫോര്‍മാറ്റില്‍ ...

ലൂയിസ് എൻറിക്വയ്ക്ക് കീഴിൽ ഒരൊറ്റ മത്സരം പോലും തോൽക്കാതെ ...

ലൂയിസ് എൻറിക്വയ്ക്ക് കീഴിൽ ഒരൊറ്റ മത്സരം പോലും തോൽക്കാതെ ഫ്രഞ്ച് ലീഗ് കിരീടനേട്ടം സ്വന്തമാക്കി പിഎസ്ജി
28 കളികളില്‍ നിന്നും 50 പോയന്റുകളുമായി മോണക്കോയാണ് ലീഗില്‍ പിഎസ്ജിക്ക് പിന്നിലുള്ളത്. ...