അഭിറാം മനോഹർ|
Last Modified ബുധന്‍, 2 നവംബര്‍ 2022 (13:05 IST)
ടി20 ലോകകപ്പിലെ സൂപ്പർ 12ലെ മൂന്ന് മത്സരങ്ങളിലും നിരാശപ്പെടുത്തിയ
ഓപ്പണർ കെ എൽ രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ. രാഹുലിന് സ്വന്തം കഴിവിൽ വിശ്വാസമില്ലെന്നും താരത്തിൻ്റെ മനോഭാവമാണ് ആദ്യം മാറ്റേണ്ടതെന്നും
ഗവാസ്കർ പറഞ്ഞു.
ഓരോ തവണയും രാഹുൽ നിരാശപ്പെടുത്തുമ്പോൾ അവൻ്റെ കഴിവുകൾ അവനറിയില്ലെന്ന് ഞാൻ ചിന്തിക്കാറുണ്ട്. പ്രതിഭാധനനായ കളിക്കാരനാണ് രാഹുൽ. എന്നാൽ അദ്ദേഹത്തിന് സ്വന്തം കഴിവിൽ വിശ്വാസമില്ല. ഇന്ന് അടിച്ചുതകർക്കും എന്ന മനോഭാവത്തോടെ രാഹുൽ ക്രീസിലെത്തുകയാണെങ്കിൽ അത് വലിയ മാറ്റം വരുത്തും. ഗവാസ്കർ പറഞ്ഞു.
സാങ്കേതിക പിഴവുകൾ കാരണമല്ല രാഹുൽ പുറത്താകുന്നത്. മനോഭാവമാണ് കാരണം എന്നാണ് എനിക്ക് തോന്നുന്നത്. ഗവാസ്കർ പറഞ്ഞു. നേരത്തെ ലോകകപ്പിന് മുൻപ് നടന്ന ഏഷ്യാക്കപ്പിലും രാഹുൽ നിരാശപ്പെടുത്തിയിരുന്നു.