വെറുക്കപ്പെട്ടവനില്‍ നിന്ന് രക്ഷകനിലേക്ക്; ദക്ഷിണാഫ്രിക്കയില്‍ നിര്‍ണായക സെഞ്ചുറിയുമായി രാഹുല്‍

ഒരു ഘട്ടത്തില്‍ ഇന്ത്യ 200 റണ്‍സിന് മുന്‍പ് ഓള്‍ഔട്ടാകുമെന്ന് ആരാധകര്‍ പേടിച്ചിരുന്നു

രേണുക വേണു| Last Modified ബുധന്‍, 27 ഡിസം‌ബര്‍ 2023 (15:03 IST)

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ കെ.എല്‍.രാഹുലിന് സെഞ്ചുറി. രാഹുലിന്റെ സെഞ്ചുറിയുടെ ബലത്തില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 245 റണ്‍സ് നേടി. 121/6 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയുടെ സ്‌കോര്‍ 200 കടത്തിയത് രാഹുലിന്റെ ഇന്നിങ്‌സാണ്. 137 പന്തില്‍ 14 ഫോറും നാല് സിക്‌സും സഹിതം 101 റണ്‍സ് നേടിയാണ് രാഹുല്‍ പുറത്തായത്. വ്യക്തിഗത സ്‌കോര്‍ 95 റണ്‍സില്‍ നില്‍ക്കെ സിക്‌സര്‍ പറത്തിയാണ് രാഹുല്‍ തന്റെ എട്ടാം ടെസ്റ്റ് സെഞ്ചുറി സ്വന്തമാക്കിയത്.

ഒരു ഘട്ടത്തില്‍ ഇന്ത്യ 200 റണ്‍സിന് മുന്‍പ് ഓള്‍ഔട്ടാകുമെന്ന് ആരാധകര്‍ പേടിച്ചിരുന്നു. അവിടെ നിന്നാണ് വാലറ്റത്തെ കൂട്ടുപിടിച്ച് രാഹുല്‍ അവസാനം വരെ പൊരുതിയത്. ഇന്ത്യന്‍ നിരയില്‍ മറ്റൊരു താരം പോലും 40 റണ്‍സില്‍ കൂടുതല്‍ നേടിയിട്ടില്ല. 64 പന്തില്‍ 38 റണ്‍സ് നേടിയ വിരാട് കോലിയാണ് രാഹുലിന് പിന്നില്‍. ശ്രേയസ് അയ്യര്‍ 31 റണ്‍സും ശര്‍ദുല്‍ താക്കൂര്‍ 24 റണ്‍സും നേടി. ആറാമനായാണ് രാഹുല്‍ ക്രീസില്‍ എത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :