രേണുക വേണു|
Last Modified തിങ്കള്‍, 5 ഡിസംബര്‍ 2022 (09:46 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍.രാഹുലിന് വിവാഹം. ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകള്‍ ആതിയ ഷെട്ടിയെയാണ് രാഹുല്‍ വിവാഹം കഴിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഇരുവരും ഡേറ്റിങ്ങിലാണ്. വിവാഹത്തിനായി രാഹുല്‍ ബിസിസിഐയോട് അവധി ആവശ്യപ്പെട്ടിരുന്നു. താരത്തിനു ബിസിസിഐ അവധി അനുവദിച്ചതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ജനുവരി ആദ്യവാരം രാഹുല്‍ ഒരാഴ്ചത്തെ അവധിക്ക് അപേക്ഷിച്ചിരുന്നു. ഇത് ബിസിസിഐ അംഗീകരിച്ചിട്ടുണ്ട്. ജനുവരിയില്‍ തന്നെ രാഹുല്‍-ആതിയ വിവാഹം ഉണ്ടാകുമെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇരുവരും മുംബൈയില്‍ ഫ്‌ളാറ്റ് വാങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കെ.എല്‍.രാഹുലിന്റെയും സുനില്‍ ഷെട്ടിയുടെയും നാടായ മാംഗ്ലൂരില്‍ വെച്ച് ദക്ഷിണേന്ത്യന്‍ രീതിയിലായിരിക്കും വിവാഹം.
1992 നവംബര്‍ അഞ്ചിനാണ് ആതിയയുടെ ജനനം. താരത്തിനു ഇപ്പോള്‍ 30 വയസ്സാണ് പ്രായം. 1992 ഏപ്രില്‍ 18 നാണ് രാഹുലിന്റെ ജനനം. ഇരുവരും തമ്മില്‍ ഏഴ് മാസത്തിന്റെ വ്യത്യാസമേയുള്ളൂ.