അഭിറാം മനോഹർ|
Last Modified തിങ്കള്‍, 29 ജനുവരി 2024 (17:42 IST)
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യയ്ക്ക് തിരിച്ചടിയായി രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ നിന്നും കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും പുറത്ത്. പരിക്കിനെ തുടര്‍ന്നാണ് ഇരുതാരങ്ങളും രണ്ടാം ടെസ്റ്റില്‍ നിന്നും മാറിനില്‍ക്കുന്നത്. കോലി കൂടി രണ്ടാം ടെസ്റ്റ് മത്സരത്തിലില്ലാത്തതിനാല്‍ പരിചയസമ്പന്നരായ താരങ്ങളുടെ അസ്സാന്നിധ്യം ഇന്ത്യയെ ദുര്‍ബലപ്പെടുത്തുന്നതാണ്.
ആദ്യ ടെസ്റ്റ് മത്സരത്തിനിടെ ജഡേജയ്ക്ക് ഹാംസ്ട്രിംഗ് പരിക്കേറ്റതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രാഹുലിന് വലത് ക്വാഡ്രിസെപ്‌സില്‍ വേദനയാണ്. ഈ സാഹചര്യത്തിലാണ് രണ്ട് താരങ്ങളും രണ്ടാം ടെസ്റ്റ് മത്സരത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ഇരുതാരങ്ങളുടെയും അസ്സാന്നിധ്യത്തില്‍ സര്‍ഫറാന്‍ ഖാന്‍, സൗരഭ് കുമാര്‍,വാഷിങ്ങ്ടണ്‍ സുന്ദര്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ കെ എല്‍ രാഹുലിന് പകരം രജത് പാട്ടീദാറും ജഡേജയ്ക്ക് പകരം സൗരഭ് കുമാറുമാകും ടീമില്‍ ഇടം നേടുക. മോശം പ്രകടനം തുടരുന്ന ശുഭ്മാന്‍ ഗില്ലിനെ ടീം മാറ്റിനിര്‍ത്തുകയാണെങ്കില്‍ ആഭ്യന്തരലീഗില്‍ മികച്ച പ്രകടനം നടത്തുന്ന സര്‍ഫറാസ് ഖാന് അവസരമൊരുങ്ങിയേക്കും