'നിനക്ക് 30 പേപ്പറുകള്‍ എഴുതിയെടുത്തൂടെ?'; ലോക്ക്ഡൗണ്‍ കാലത്ത് ഡിഗ്രി എഴുതിയെടുക്കാന്‍ അമ്മ നിര്‍ബന്ധിച്ചെന്ന് കെ.എല്‍.രാഹുല്‍

രേണുക വേണു| Last Modified ചൊവ്വ, 29 മാര്‍ച്ച് 2022 (15:35 IST)

ലോക്ക്ഡൗണ്‍ കാലത്ത് ഡിഗ്രി പരീക്ഷ എഴുതിയെടുക്കാന്‍ അമ്മ തന്നെ നിര്‍ബന്ധിച്ചെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍.രാഹുല്‍. ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാംപ്യന്‍സ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിക്കറ്റ് കളിക്കുന്നതിനേക്കാള്‍ പഠിച്ച് വലിയ ഉദ്യോഗം നേടുന്നതാണ് അമ്മ ആഗ്രഹിച്ചിരുന്നതെന്നും രാഹുല്‍ പറഞ്ഞു.

' ഡിഗ്രി ഇല്ലാത്തതിന്റെ പേരില്‍ അമ്മ എപ്പോഴും ഉപദേശിക്കുകയായിരുന്നു. ഡിഗ്രിയുടെ 30 പേപ്പറുകള്‍ എഴുതിയെടുത്തൂടെ എന്ന് ലോക്ക്ഡൗണ്‍ സമയത്ത് പോലും അമ്മ ചോദിച്ചു. നീ എന്തിനാണ് വെറുതെ ഇരിക്കുന്നത് ഡിഗ്രി എഴുതിക്കൂടെ എന്നാണ് ചോദിച്ചത്. അമ്മേ, ഞാന്‍ എന്ത് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. ഞാനിപ്പോള്‍ ക്രിക്കറ്റ് കളിക്കുന്നു, എല്ലാം നന്നായി ചെയ്യുന്നുണ്ട്. അപ്പോഴാണോ 30 പേപ്പറുകള്‍ എഴുതിയെടുക്കാന്‍ പറയുന്നതെന്ന് ഞാന്‍ ചോദിച്ചു,' രാഹുല്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :