'ഡേ നൈറ്റ് ടെസ്റ്റ് ഇന്ത്യയ്ക്ക് ഒട്ടും എളുപ്പമായിരിയ്ക്കില്ല, ഇംഗ്ലണ്ട് ശക്തമായി തിരിച്ചുവരും'

വെബ്‌ദുനിയ ലേഖകൻ| Last Modified വെള്ളി, 19 ഫെബ്രുവരി 2021 (15:23 IST)
ആദ്യ ടെസ്റ്റിലെ പരാജയത്തിന് ശേഷം രണ്ടാം ടെസ്റ്റിൽ ഇന്ത്യ മികച്ച വിജയം നേടി എങ്കിലും ഡേ നൈറ്റ് ടെസ്റ്റ് ആയ മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് കാര്യങ്ങൾ ഒട്ടും എളൂപ്പമാകില്ലെന്ന് പറയുകയാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പറും സെലക്ഷൻ കമ്മറ്റി ചെയർമാനുമായിരുന്ന കിരൺ മോറെ. കാരണങ്ങൾ വ്യക്തമാക്കിക്കൊണ്ടാണ് കിരൺ മോറെ ഇത്തരം ഒരു പ്രതികരണം നടത്തിയത്. പിങ്ക് ബോൾ ടെസ്റ്റ് എന്ന പ്രത്യേകതയാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതായി മോറെ ചുണ്ടിക്കാട്ടുന്നത്. പിങ്ക് ബോൾ കൊണ്ട് കളിയ്ക്കുമ്പോൾ കാര്യങ്ങൾ വ്യത്യസ്തമാണെന്ന് കിരൺ മോറെ പറയുന്നു.

പിങ്ക്ബോൾ ഒരുപാട് സ്വിങ് ചെയ്യുന്നതാണ്, മാത്രമല്ല പിങ്ക് ബോളിൽ ഇംഗ്ലണ്ടിന് മികച്ച സീം ബൗളർമാരുമുണ്ട്. ഇതിനോടൊപ്പം പരമ്പരയിലേയ്ക്ക് തിരികെയെത്താൻ ഇഗ്ലണ്ട് ശതമായ ശ്രമം നടത്തും. കരുത്തരായ ടീമാണ് ഇംഗ്ലണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ എപ്പോഴും പുതുമ നിലനിർത്തുന്ന ടീമുകൂടിയാണ് അവരുടേത്. ആദ്യ മത്സരം അത് വ്യക്തമാക്കുന്നതായിരുന്നു. അതുകൊണ്ട് ജയിയ്ക്കാൻ ഇന്ത്യ നന്നായി പാടുപെടേണ്ടിവരും. രണ്ടാം ടെസ്റ്റിൽ വിശ്രമമെടുത്ത് ഡേ നൈറ്റ് ടെസ്റ്റിൽ ടീമിലെത്തുന്ന ജെയിംസ് ആൻഡേഴ്‌സണെ ഇന്ത്യ ഭയക്കണം. കളിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിവുള്ള ലോകത്തിലെ തന്നെ മികച്ച പേസ് ബൗളർമാരിൽ ഒരാളാണ് ആൻഡേഴ്‌സൺ. അദ്ദേഹം ഒരു മികച്ച ഫീൽഡർകൂടിയാണ് എപ്പോഴും അദ്ദേഹം ബാറ്റ്സ്‌മാൻമാരെ ആക്രമിച്ചുകൊണ്ടിരിയ്ക്കും. കിരൺ മോറെ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :