ഐസിസി ഇടപെടണം, ഇത് മുഖത്തേറ്റ അടി; പൊട്ടിത്തെറിച്ച് പീറ്റേഴ്‌സണ്‍

ഇത് മുഖത്തേറ്റ അടി; പൊട്ടിത്തെറിച്ച് പീറ്റേഴ്‌സണ്‍

 Kevin Pietersen , IPL move , Test cricket , IPL , Pietersen , cricket , England cricket , team india , kohli , dhoni , virat , ട്വന്റി- 20 ,  ടെസ്‌റ്റ് ക്രിക്കറ്റ് , കെവിന്‍ പീറ്റേഴ്‌സണ്‍ , കെപി , ബെൻ സ്റ്റോക്‍സ്
ലണ്ടൻ| jibin| Last Modified ബുധന്‍, 22 ഫെബ്രുവരി 2017 (15:35 IST)
മത്സരങ്ങള്‍ മൂലം ടെസ്‌റ്റ് ക്രിക്കറ്റ് പരാജയപ്പെടുകയാണെന്ന് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍. ഇക്കാര്യത്തിൽ ഐസിസി ഇടപെടൽ വൈകരുത്. ഐപിഎൽ ലേലത്തിൽ ഇംഗ്ലീഷ് താരങ്ങൾക്കു ലഭിച്ച വൻ പ്രതിഫലം ടെസ്‌റ്റ് ക്രിക്കറ്റിന്‍റെ മുഖത്തേറ്റ അടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എട്ടു വര്‍ഷം മുമ്പാണ് ഞാന്‍ ട്വന്റി- 20 കളിക്കാന്‍ തീരുമാനിച്ചത്. നിലവിലെ ചെറുപ്പക്കാര്‍ കുട്ടിക്രിക്കറ്റിന്റെ ആനുകൂല്യങ്ങൾ നേടുകയും ഇംഗ്ലണ്ടിന്‍റെ ഇപ്പോഴത്തെ ടീമിലെ ഏറ്റവും ധനികരായി തീരുകയും ചെയ്‌തു. ട്വന്റി- 20 ക്രിക്കറ്റ് വളരുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും കെപി പറഞ്ഞു.

ഐപിഎൽ ലേലത്തിൽ ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിനും ടൈമൽ മിൽസിനും സ്വപ്നതുല്യമായ പ്രതിഫലമാണ്
ലഭിച്ചത്. ഇതേത്തുടര്‍ന്നാണ് വിമര്‍ശനവുമായി പീറ്റേഴ്‌സണ്‍ രംഗത്തെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :