കോലിയുടെ മോശം സമയത്തെല്ലാം പിന്തുണച്ച ആളാണ് ഞാൻ, സെമിയിൽ പക്ഷേ.. പീറ്റേഴ്സൺ

അഭിറാം മനോഹർ| Last Modified ചൊവ്വ, 8 നവം‌ബര്‍ 2022 (19:31 IST)
ദീർഘകാലമായി തന്നെ അലട്ടിയ ഫോമില്ലായ്മയിൽ നിന്നും സൂപ്പർ താരം വിരാട് കോലി തിരിച്ചെത്തിയത് അടുത്തിടെയാണ്. അഫ്ഗാനെതിരെയുള്ള സെഞ്ചുറിയുമായി . 3 വർഷക്കാലമായി അന്തരാഷ്ട്ര ക്രിക്കറ്റിലെ സെഞ്ചുറി വരൾച്ച അവസാനിപ്പിച്ചുകൊണ്ടാണ് കോലി ശക്തമായി തിരിച്ചെത്തിയത്. ടി20 കരിയറിലെ അദ്ദേഹത്തിൻ്റെ ആദ്യ സെഞ്ചുറിയാണിത്.

സെമി ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. സെമി ഫൈനൽ മത്സരത്തിന് മുൻപായി മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. കോലിയുടെ മോശം സമയത്തെല്ലാം ഞാൻ അദ്ദേഹത്തെ പിന്തുണച്ചിട്ടുണ്ട്. കോലി ഒരു എൻ്റർടെയ്നറാണ്. അദ്ദേഹം ആൾക്കൂട്ടത്തെ ഇഷ്ടപ്പെടുന്നു.

എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ അങ്ങനെയല്ലായിരുന്നു സ്ഥിതി. കോലിയുടെ അടുത്ത സുഹൃത്തെന്ന നിലയിൽ അദ്ദേഹത്തിൻ്റെ ഫോമിൽ എനിക്ക് സന്തോഷമുണ്ട്. എന്നാൽ ഇംഗ്ലണ്ടിനെതിരെ കളിക്കുമ്പോൾ കോലി ഫോമിൽ എത്തരുതെന്നാണ് ആഗ്രഹം. പീറ്റേഴ്സൺ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :