'ധോണിയുടെ വിരമിക്കൽ തീരുമാനിയ്ക്കേണ്ടത് ധോണി തന്നെ, ആ അവകാശം താരത്തിന് നല്‍കണം'

വെബ്ദുനിയ ലേഖകൻ| Last Updated: ശനി, 16 മെയ് 2020 (16:04 IST)
ധോണി ഇനി ഇന്ത്യയ്ക്കായ് കളിയ്ക്കുമോ ? ധോണി ഫോമിൽ മടങ്ങിയെത്തിയോ ? ഇത്തരത്തിൽ നൂറ് നൂറ് ചോദ്യങ്ങളാണ് ധോണിയുടെ ഭാവിയെ കുറിച്ച് ക്രിക്കറ്റ് ലോകത്തും സാമൂഹ്യ മാധ്യമങ്ങളിലും ഉയരുന്നത്. ധോണിയെ അനുകൂലിച്ചും പ്രതികൂളിച്ചും നിരവധി താരങ്ങൾ രംഗത്തെത്തുന്നുണ്ട്. ധോണി ഫോമിൽ മടങ്ങിയെത്തിയെങ്കിൽ ഇന്ത്യയ്ക്കായി ഇനിയും കളിയ്ക്കണം എന്ന് അടുത്തിടെ രോഹിത് ശർമ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ധോണിയുടെ വിരമിക്കലിനെ കുറിച്ച് പ്രതികരിച്ചിരിയ്ക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ. ധോണിയുടെ റിട്ടയര്‍മെന്റിനെക്കുറിച്ച്‌ ധോണിയാണ് തീരുമാനിക്കേണ്ടതെന്നും മറ്റാരും അതില്‍ ഇടപെടേണ്ട കാര്യമില്ലെന്നും പറയുന്നു. 'ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ സംഭാവനകള്‍ നല്‍കിയ താരമാണ് എംഎസ് ധോണി. അതിനാല്‍ താരം തന്റെ റിട്ടയര്‍മെന്റ് സ്വയം തീരുമാനിക്കേണ്ടതുണ്ട് മറ്റാരുമല്ല അത് തീരുമാനിക്കേണ്ടത്. ആ അവകാശം താരത്തിന് നല്‍കണം'. പീറ്റേഴ്സൺ പറഞ്ഞു

ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ ധോണിയാണെന്ന് അടുത്തിടെ കെവിൻ പിറ്റേഴ്സൺ പറഞ്ഞിരുന്നു. മനോഹരമായാണ് ഇന്ത്യയെയും സിഎസ്‌കെയെയും ധോണി നയിച്ചത് എന്നായിരുനു പീറ്റേഴ്സന്റെ പ്രതികരണം. വിരമിക്കലിൽ ധോണി തീരുമാനം എടുത്തു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. ഹർഭജൻ സിങ് ഉൾപ്പടെ ഇത്തരത്തിൽ അഭിപ്രായ പ്രകടനം നടത്തി രംഗത്തെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :