കേരളം എപ്പോഴും മധുര സ്‌മരണകളാണ് സമ്മാനിക്കുന്നത്: സച്ചിന്‍

  കേരള ബ്ലാസ്‌റ്റേഴ്‌സ് , സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ , ഇന്ത്യന്‍ സൂപ്പര്‍ ലീഗ്
കൊച്ചി| jibin| Last Modified തിങ്കള്‍, 19 ഒക്‌ടോബര്‍ 2015 (13:54 IST)
കേരളം അതിമനോഹരമായ നിമിഷങ്ങളാണ് തനിക്ക് സമ്മാനിക്കുന്നതെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് ഉടയും ക്രിക്കറ്റ് ഇതിഹാസവുമായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. കേരളത്തില്‍ ഓരോ തവണ വരുമ്പോഴും അതിമനോഹരമായ സ്മരണകള്‍ തേടിയെത്താറുണ്ട്. മുംബൈയിലാകുബോള്‍ കേരളത്തില്‍ നിന്ന് ലഭിക്കുന്ന സുന്ദരമുഹൂര്‍ത്തങ്ങള്‍ ഓര്‍ക്കാറുണ്ട്. സ്വപനം കാണാനും അതു യാഥാര്‍ഥ്യമാക്കാനും കഴിഞ്ഞാല്‍ നമുക്ക് വിജയത്തിലെത്താമെന്നും സച്ചിന്‍ പറഞ്ഞു.

ഒരു ബോള്‍ ബോയ് ആയാണു തന്റേയും തുടക്കം. കഴിഞ്ഞ ലോകകപ്പില്‍ താന്‍ അംബാസിഡറുമായി. നമുക്കു മുന്നില്‍ എപ്പോഴും ഒരു സ്വപ്നമുണ്ടായിരിക്കണം. അതു യഥാര്‍ഥ്യമാക്കാന്‍ യത്നിക്കുകയും വേണമെന്നും സച്ചിന്‍ പറഞ്ഞു. ഡല്‍ഹി -കേരള മത്സര ദിവസം കേരള ബ്ളാസ്റേഴ്സിന്റെ എസ്കോര്‍ട്ടുകളായ പതിനൊന്ന് കുട്ടികളുമായി സച്ചിന്‍ നടത്തിയ കൂടിക്കാഴ്‌ചയിലാണ് ഇതിഹാസം മനസു തുറന്നത്.

അതേസമയം, സ്വന്തം കാണികള്‍ക്ക് മുന്നില്‍ കേരള ബ്ലാസ്റ്റേഴ്‌സ് തോല്‍വി ഏറ്റുവാങ്ങി. ഡെല്‍ഹി ഡൈനാമോസിനെതിരെ കൊമ്പന്മാര്‍ പത്തി മടക്കുകയായിരുന്നു. 87മത്തെ മിനിറ്റില്‍ ഗാഡ്‌സെയാണ് റോബോര്‍ട്ടോ കാര്‍ലോസിന്റെ ടീമിന് വിജയ ഗോള്‍ സമ്മാനിച്ചത്. തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് ബ്ലാസ്‌റ്റേഴ്‌സിന് നേരിടേണ്ടി വന്നത്. ഹോം ഗ്രൗണ്ടിലെ ആദ്യത്തേതും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :