ഐ എസ് എല്‍: കേരള ബ്ളാസ്റ്റേഴ്സ് - പുണെ സിറ്റി എഫ് സി പോരാട്ടം ഇന്ന്

കേരള ബ്ളാസ്റ്റേഴ്സിന് ഇന്ന് എവേ ടെസ്റ്റ്.

pune, ISL kerala blasters, pune city fc പുണെ, ഐ എസ് എല്, കേരള ബ്ളാസ്റ്റേഴ്സ്, പുണെ സിറ്റി എഫ് സി
പുണെ| സജിത്ത്| Last Modified തിങ്കള്‍, 17 ഒക്‌ടോബര്‍ 2016 (09:51 IST)
കേരള ബ്ളാസ്റ്റേഴ്സിന് ഇന്ന് എവേ ടെസ്റ്റ്. കാത്തിരുന്നെത്തിയ ആദ്യ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ അമിതാവേശമില്ലാതെയാണ് ബ്ളാസ്റ്റേഴ്സ് ഇന്ന് പുണെ സിറ്റി എഫ്.സിക്കെതിരെ മത്സരത്തിനിറങ്ങുന്നത്. പുണെയിലാണ് മത്സരം നടക്കുന്നത്. കരുത്തരായ മുംബൈക്കെതിരെ ഒരു ഗോള്‍ ജയമൊരുക്കിയ പോരാട്ടം ബ്ലാസ്റ്റേഴ്സിനു നല്‍കുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല.

പുണെ സിറ്റി എഫ്.സി നിസ്സാരക്കാരല്ല. മൂന്ന് കളിയില്‍ നിന്നായി രണ്ട് തോല്‍വിയും ഒരു ജയവുമായി കുതിച്ചുകയറാനൊരുങ്ങുകയാണ് അന്റോണിയോ ഹബാസിന്റെ പുണെ സംഘം. സ്വന്തം മണ്ണില്‍ നോര്‍ത് ഈസ്റ്റിനോടും മുംബൈ എഫ്.സിയോടും തോറ്റ പുണെ എവേ മാച്ചില്‍ ഗോവയെയാണ് വീഴ്ത്തിയത്. എങ്കിലും ആരാധകരെ വിശ്വാസത്തിലെടുക്കാന്‍ സ്വന്തം തട്ടകത്തിലെ വിജയം അവര്‍ക്ക് അനിവാര്യമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :