ചിക്കന്‍ കഴിച്ച് ഇന്ത്യന്‍ ടീമിലെത്തി, ഇപ്പോള്‍ പുലിയാണ്; ഈ താരം ഏതെന്ന് അറിയാമോ ?

ചിക്കന്‍ കഴിച്ച് ഇന്ത്യന്‍ ടീമില്‍ എത്തിയ താരം ആരെന്നറിയാമോ ?

   kedar yadav , Indian team , virat kohli , indian cricket , yadav , india england odi matches , കേദാര്‍ ജാദവ് , ഇന്ത്യന്‍ ടീം , വിരാട് കോഹ്‌ലി , സുരേന്ദ്ര ഭാവെ , ചിക്കന്‍ , ആഹാരം , ഭക്ഷണം , സെലക്‍ടര്‍
കട്ടക്| jibin| Last Modified വ്യാഴം, 19 ജനുവരി 2017 (18:43 IST)
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി സ്വന്തമാക്കിയ കേദാര്‍ ജാദവിന്റെ കരുത്തിന് പിന്നില്‍ ചിക്കന്‍ വിഭവങ്ങളാണെന്ന് വെളിപ്പെടുത്തല്‍.

പോക്കറ്റ് ഹെർക്കുലീസ് എന്ന പേരില്‍ അറിയപ്പെടുന്ന കേദാറിന്റെ കുടുംബം പൂർണമായി സസ്യഭുക്കുകളായിരുന്നു. ഇതിനാല്‍ തന്നെ കേദാറും വെജിറ്റേറിയനായിരുന്നു. മുൻ ദേശീയ സെലക്‍ടര്‍ സുരേന്ദ്ര ഭാവെയാണ് താരത്തിനോട് നോൺ വെജിറ്റേറിയൻ വിഭവങ്ങളും ഭക്ഷണത്തിലുള്‍പ്പെടുത്തണമെന്ന് നിർബന്ധിച്ചത്.

ഭാവെയുടെ നിര്‍ദേശം പാലിച്ച് ചിക്കന്‍ കഴിക്കാന്‍ തുടങ്ങിയ കേദാർ വളരെവേഗം നോൺ വെജിറ്റേറിയൻ ഭക്ഷണത്തോട് താല്‍പ്പര്യം കാണിച്ചുത്തുടങ്ങി. ഉയരം കുറവായ അദ്ദേഹത്തിന്റെ ശരീരത്തിന് കരുത്ത് പകര്‍ന്നത് ചിക്കന്‍ ഭക്ഷണത്തിലുള്‍പ്പെടുത്തിയതായിരുന്നുവെന്നാണ് സുരേന്ദ്ര ഭാവെ പറയുന്നത്.

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ 65 പന്തുകളിൽനിന്നു 100 റൺസടിച്ച കേദാര്‍ ഏറെ പ്രശംസ നേടിയിരുന്നു. മുന്‍ ഇന്ത്യന്‍ നായകന്‍ സൌരവ് ഗാംഗുലിയടക്കമുള്ള താരങ്ങള്‍ അദ്ദേഹത്തെ പ്രശംസിച്ചു. നാലിന് 63 എന്ന നിലയില്‍ ഇന്ത്യന്‍ ടീം തകര്‍ച്ച നേരിട്ടപ്പോഴാണ് വിരാട് കോഹ്‌ലിയുമൊത്ത് കേദാര്‍ ഇന്ത്യക്ക് ജയം സമ്മാനിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :