ട്വന്റി 20 യില്‍ കൊള്ളാം, പക്ഷേ ഏകദിനത്തില്‍ പോരാ; സൂര്യകുമാര്‍ യാദവ് മെച്ചപ്പെടാനുണ്ടെന്ന് മുഹമ്മദ് കൈഫ്

ഏകദിനത്തില്‍ സൂര്യകുമാര്‍ യാദവ് വളരെ മെച്ചപ്പെടാനുണ്ടെന്നാണ് ഇന്ത്യയുടെ മുന്‍താരം മുഹമ്മദ് കൈഫിന്റെ അഭിപ്രായം

രേണുക വേണു| Last Modified വെള്ളി, 20 ജനുവരി 2023 (14:46 IST)

ഇന്ത്യയുടെ മിസ്റ്റര്‍ 360 എന്നാണ് ട്വന്റി 20 ഫോര്‍മാറ്റില്‍ സൂര്യകുമാര്‍ യാദവ് അറിയപ്പെടുന്നത്. നിലവില്‍ സൂര്യയേക്കാള്‍ മികച്ച ടി 20 ബാറ്റര്‍ ഇന്ത്യന്‍ ടീമിലില്ല. എന്നാല്‍ ഏകദിനത്തില്‍ സൂര്യയുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ഏകദിനത്തില്‍ സൂര്യകുമാര്‍ യാദവ് വളരെ മെച്ചപ്പെടാനുണ്ടെന്നാണ് ഇന്ത്യയുടെ മുന്‍താരം മുഹമ്മദ് കൈഫിന്റെ അഭിപ്രായം. ഇക്കാര്യം സൂര്യക്ക് തന്നെ അറിയാമെന്നും കൈഫ് പറഞ്ഞു.

' സൂര്യ ട്വന്റി 20 ഫോര്‍മാറ്റില്‍ വളരെ മികച്ച താരമാണ്. പക്ഷേ ഏകദിനത്തില്‍ ഇനിയുമേറെ മെച്ചപ്പെടാനുണ്ട്. 16-17 ഇന്നിങ്‌സുകള്‍ കളിച്ചിട്ട് വെറും രണ്ട് അര്‍ധ സെഞ്ചുറികള്‍ മാത്രമാണ് സൂര്യകുമാറിനുള്ളത്. ഏകദിനത്തില്‍ അദ്ദേഹം നിരാശപ്പെടുത്തുന്നുണ്ട്. അതും സൂര്യക്കും അറിയാം,' കൈഫ് പറഞ്ഞു.

' സൂര്യ വളരെ നല്ല കളിക്കാരനാണ്. മികച്ച ഫോമിലാണെങ്കിലും ഏകദിനത്തില്‍ ഇനിയും മെച്ചപ്പെടേണ്ടിയിരിക്കുന്നു. അവനില്‍ നിന്ന് വളരെ പ്രതീക്ഷിക്കുന്നുണ്ട്. ഓരോ ഫോര്‍മാറ്റും വളരെ വ്യത്യസ്തമാണ്. ടെസ്റ്റ്, ഏകദിനം, ടി 20 എല്ലാം വ്യത്യസ്തമാണ്. ഏകദിനവും ടി 20 യും ഒരുപോലെ ആണെന്ന് ആരെങ്കിലും പറയുകയാണെങ്കില്‍ അത് ശരിയല്ല. ഏകദിനം വലിയൊരു മത്സരമാണ്. സൂര്യകുമാര്‍ അവിടെ മെച്ചപ്പെടാനുണ്ട്,' കൈഫ് കൂട്ടിച്ചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :