രണ്ടാം ടെസ്റ്റിലെ ബാറ്റിംഗ് പൊസിഷൻ എന്തെന്ന് പറഞ്ഞു, ഒപ്പം അത് ആരോടും പറയണ്ട എന്നും: മാധ്യമങ്ങളെ ട്രോളി കെ എൽ രാഹുൽ

KL Rahul
KL Rahul
അഭിറാം മനോഹർ| Last Modified ബുധന്‍, 4 ഡിസം‌ബര്‍ 2024 (13:20 IST)
അഡലെയ്ഡില്‍ ഡിസംബര്‍ ആറിന് ആരംഭിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ തന്റെ ബാറ്റിംഗ് പൊസിഷനെ പറ്റി സംസാരിച്ച് കെ എല്‍ രാഹുല്‍. രോഹിത് ശര്‍മ തിരിച്ചെത്തുന്നതോടെ കെ എല്‍ രാഹുല്‍ ഓപ്പണിംഗ് പൊസിഷനില്‍ നിന്നും താഴെയിറങ്ങേണ്ടിവരുമോ എന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് കെ എല്‍ രാഹുല്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.

രോഹിത് ശര്‍മ തിരിച്ചെത്തുമ്പോള്‍ ബാറ്റിംഗ് ഓര്‍ഡറില്‍ താങ്കള്‍ എവിടെയാണെന്ന് പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ബാറ്റിംഗ് പൊസിഷനെ പറ്റി കൃത്യമായ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ അത് ആരോടും പറയേണ്ടെന്നുമാണ് ലഭിച്ചിട്ടുള്ള നിര്‍ദേശമെന്നും കെ എല്‍ രാഹുല്‍ പറഞ്ഞു. ഇതോടെ രാഹുല്‍ എവിടെ കളിക്കുമെന്ന് അറിയാന്‍ അഡലെയ്ഡ് ടെസ്റ്റിന്റെ ആദ്യ ദിവസം വരെയോ അല്ലെങ്കില്‍ നാളെ നായകന്‍ രോഹിത് ശര്‍മ നടത്തുന്ന വാര്‍ത്താസമ്മേളനം വരെയോ കാത്തിരിക്കേണ്ടതായി വരും.


അതേസമയം ടീമിന്റെ ആവശ്യത്തിനായി ഏത് ബാറ്റിംഗ് പൊസിഷനില്‍ ഇറങ്ങാനും തയ്യാറാണെന്നും വ്യത്യസ്തമായ ബാറ്റിംഗ് പൊസിഷനുകളില്‍ കളിച്ച് തനിക്ക് പരിചയമുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ രോഹിത് ശര്‍മയ്ക്ക് പകരം ഓപ്പണറായെത്തിയ രാഹുല്‍ ആദ്യ ഇന്നിങ്ങ്‌സില്‍ വിലയേറിയ 26 റണ്‍സ് നേടിയപ്പോള്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ 77 റണ്‍സുമായി തിളങ്ങിയിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :