കേരളത്തിൽ തെരുവ് നായ്ക്കൾക്കെതിരെയുള്ള ക്രൂരത അവസാനിപ്പിക്കണം: കെ എൽ രാഹുൽ

അഭിറാം മനോഹർ| Last Modified വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (12:45 IST)
കേരളത്തിൽ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ക്രിക്കറ്റ് താരം കെ എൽ രാഹുൽ. തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചപോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. തെരുവ് നായ്ക്കളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന വി.ഒ.എസ്.ഡ‍ി എന്ന സംഘടനയുടെ പോസ്റ്റര്‍ പങ്കുവച്ച് കൊണ്ടാണ് കെ.എൽ കേരളത്തിലെ തെരുവ് നായ്ക്കൾക്കായി ശബ്ദമുയര്‍ത്തിയത്.

കേരളത്തിൽ വ്യാപകമായി തെരുവ് നായ്ക്കളെ കൊല്ലുകയാണെന്നും പോസ്റ്ററിൽ പറയുന്നു. ഇത് അവസാനിപ്പിക്കണമെന്നും തെരുവ് നായ്ക്കളെ വി.ഒ.എസ്.ഡ‍ിയുടെ നേതൃത്വത്തിൽ സംരക്ഷിക്കുമെന്നും പോസ്റ്ററിൽ പറയുന്നു. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ്
വി.ഒ.എസ്.ഡ‍ി. നിലവിൽ സംഘടന നൂറുകണക്കിന് തെരുവ് നായ്ക്കളെ വി.ഒ.എസ്.ഡിസാങ്ച്വറി & ഹോസ്പിറ്റലിൽ സംരക്ഷിക്കുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :