അടിച്ചു കയറി ജോസേട്ടന്‍, യുഎസിനെതിരെ തുടരെ അഞ്ച് കൂറ്റന്‍ സിക്‌സുകള്‍, സെമിയിലേക്കുള്ള ഇംഗ്ലണ്ടിന്റെ പ്രവേശനം രാജകീയം

jazz butler
അഭിറാം മനോഹർ| Last Modified തിങ്കള്‍, 24 ജൂണ്‍ 2024 (11:29 IST)
ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ നിര്‍ണായക മത്സരത്തില്‍ അമേരിക്കയെ 10 വിക്കറ്റിന് തകര്‍ത്ത് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് സെമിയില്‍ പ്രവേശിച്ചു. പന്തുകൊണ്ട് ജോര്‍ദാനും ബാറ്റ് കൊണ്ട് നായകന്‍ ജോസ് ബട്ട്ലറും നടത്തിയ അവിസ്മരണീയമായ പ്രകടനങ്ങളാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. 38 പന്തില്‍ 7 സിക്‌സുകളുടെയും 6 ഫോറുകളുടെയും സഹായത്തോടെ 83 റണ്‍സാണ് ബട്ട്ലര്‍ സ്വന്തമാക്കിയത്. ബട്ട്ലറുടെ വെടിക്കെട്ട് പ്രകടനത്തിന്റെ മികവില്‍ യുഎസ് ഉയര്‍ത്തിയ 115 റണ്‍സ് വിജയലക്ഷ്യം 9.4 ഓവറിലാണ് ഇംഗ്ലണ്ട് മറികടന്നത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത യുഎസിന്റെ 4 വിക്കറ്റുകള്‍ വീഴ്ത്തിയ ക്രിസ് ജോര്‍ദാനാണ് യുഎസിനെ ചെറിയ സ്‌കോറില്‍ പുറത്താക്കാന്‍ സഹായിച്ചത്. അവസാന ഓവറില്‍ ഹാട്രിക് ഉള്‍പ്പടെ 4 വിക്കറ്റുകള്‍ വീഴ്ത്തി യുഎസ് വാലറ്റത്തെ എറിഞ്ഞിട്ടത് ജോര്‍ദാനായിരുന്നു. അതേസമയം യുഎസ് ഉയര്‍ത്തിയ സ്‌കോറിലേക്ക് ജോസേട്ടന്റെ ടര്‍ബോ എഞ്ചിനുമായാണ് ഇംഗ്ലണ്ട് കുതിച്ചത്. അര്‍ധസെഞ്ചുറി സ്വന്തമാക്കിയതിന് ശേഷം യുഎസ് സ്‌കോറിനരികെ നില്‍ക്കെ തുടര്‍ച്ചയായി 5 സിക്‌സുകള്‍ പായിച്ചാണ് ജോസ് ബട്ട്ലര്‍ ഇംഗ്ലണ്ട് ചേയ്‌സിംഗ് അനായാസകരമാക്കിയത്. ഫില്‍ സാള്‍ട്ട് 21 പന്തില്‍ 25 റണ്‍സുമായി പുറത്താകാതെ നിന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :