ലോക ചാമ്പ്യൻഷിപ്പിൽ ചരിത്രനേട്ടം, റെക്കോർഡുകൾ ശീലമാക്കി ജോ റൂട്ട്

Joe Root
Joe Root
അഭിറാം മനോഹർ| Last Modified ബുധന്‍, 9 ഒക്‌ടോബര്‍ 2024 (12:21 IST)
ടെസ്റ്റ് ക്രിക്കറ്റില്‍ മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കി ഇംഗ്ലണ്ട് താരം ജോ റൂട്ട്. പാകിസ്ഥാനെതിരായ മുള്‍ട്ടാന്‍ റ്റെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് ജോ റൂട്ട് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. രണ്ടാം ദിവസം വ്യക്തിഗത സ്‌കോര്‍ 27 റണ്‍സിലെത്തിയതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ 5000 റണ്‍സ് സ്വന്തമാക്കുന്ന ആദ്യ ബാറ്ററെന്ന നേട്ടം റൂട്ട് സ്വന്തമാക്കി.


59 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 5005 റണ്‍സാണ് റൂട്ടിന്റെ പേരിലുള്ളത്. 3904 റണ്‍സുമായി ഓസീസ് താരം മാര്‍നസ് ലബുഷെയ്‌നും 3484 റണ്‍സുമായി ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. അതേസമയം മത്സരത്തില്‍ 39 റണ്‍സ് പിന്നിട്ടതോടെ ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കുന്ന താരമെന്ന നേട്ടവും റൂട്ടിന് സ്വന്തമായി. പാകിസ്ഥാനെതിരായ പ്രകടനത്തോടെ 2024ല്‍ 1000 ടെസ്റ്റ് റണ്‍സുകളെന്ന നേട്ടവും റൂട്ട് സ്വന്തമാക്കി. ഇത് അഞ്ചാം തവണയാണ് റൂട്ട് ഈ നേട്ടത്തിലെത്തുന്നത്. 6 തവണ ടെസ്റ്റ് ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ലിസ്റ്റില്‍ ഒന്നാമതുള്ളത്.


ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ച് തവണ 1000 റണ്‍സ് ഒരു കലണ്ടര്‍ വര്‍ഷത്തില്‍ സ്വന്തമാക്കിയ റൂട്ട് നിലവില്‍ ബ്രയന്‍ ലാറ,മാത്യൂ ഹെയ്ഡന്‍,ജാക്വസ് കാലിസ്,റിക്കി പോണ്ടിംഗ്,കുമാര്‍ സംഗക്കാര, അലിസ്റ്റര്‍ കുക്ക് എന്നീ താരങ്ങള്‍ക്കൊപ്പമാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ദാമ്പത്യജീവിതത്തിൽ പൊരുത്തക്കേടുകൾ മാത്രം: യൂസ്‌വേന്ദ്ര ...

ദാമ്പത്യജീവിതത്തിൽ പൊരുത്തക്കേടുകൾ മാത്രം: യൂസ്‌വേന്ദ്ര ചഹലും ധനശ്രീ വർമയും വേർപിരിഞ്ഞു
കഴിഞ്ഞ 18 മാസമായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം ...

Kerala vs Gujarat: പോരാളികളെ ഭാഗ്യവും തുണച്ചു, രഞ്ജി സെമി ...

Kerala vs Gujarat: പോരാളികളെ ഭാഗ്യവും തുണച്ചു, രഞ്ജി സെമി ഫൈനലിൽ ഗുജറാത്തിനെതിരെ നിർണായകമായ 2 റൺസ് ലീഡ്, ഫൈനലിലേക്ക്..
സിദ്ധാര്‍ഥ് വാലറ്റക്കാരനായ നാഗസ്വലയുമായി കളി മുന്നോട്ട് കൊണ്ടുപോയി. എന്നാല്‍ ടീം സ്‌കോര്‍ ...

കാര്യങ്ങള്‍ അത്ര എളുപ്പമല്ല, അവസാനം വരെ ക്രീസില്‍ ...

കാര്യങ്ങള്‍ അത്ര എളുപ്പമല്ല, അവസാനം വരെ ക്രീസില്‍ ഉണ്ടാകണമെന്ന് ഡ്രസിങ് റൂമില്‍ നിന്ന് നിര്‍ദേശം ലഭിച്ചു; സെഞ്ചുറി ഇന്നിങ്‌സിനെ കുറിച്ച് ഗില്‍
കരിയറിലെ ഏറ്റവും സംതൃപ്തി നല്‍കിയ സെഞ്ചുറികള്‍ ഒന്നാണ് ബംഗ്ലാദേശിനെതിരെ നേടിയതെന്ന് ഗില്‍ ...

ഇന്ത്യയ്ക്ക് 'ഗില്ലാടി' തുടക്കം; ബംഗ്ലാദേശിനെ ആറ് ...

ഇന്ത്യയ്ക്ക് 'ഗില്ലാടി' തുടക്കം; ബംഗ്ലാദേശിനെ ആറ് വിക്കറ്റിനു തോല്‍പ്പിച്ചു
129 പന്തില്‍ ഒന്‍പത് ഫോറും രണ്ട് സിക്‌സും സഹിതം 101 റണ്‍സുമായി ഗില്‍ പുറത്താകാതെ നിന്നു

എളുപ്പമല്ല, എന്നാൽ റൊണാൾഡോയുടെ നിലവാരത്തിലെത്താൻ ...

എളുപ്പമല്ല, എന്നാൽ റൊണാൾഡോയുടെ നിലവാരത്തിലെത്താൻ എംബാപ്പെയ്ക്ക് കഴിയും: ആഞ്ചലോട്ടി
സീസണില്‍ ഇതുവരെ 28 ഗോളുകളുമായി മികച്ച പ്രകടനമാണ് താരം നടത്തുന്നത്. എംബാപ്പെയ്ക്ക് റയല്‍ ...