Joe Root: സെഞ്ചുറിയടിച്ച് മാത്രമല്ല, ക്യാച്ച് പിടിച്ചും ദ്രാവിഡിനെ പിന്നിലാക്കി ജോ റൂട്ട്(വീഡിയോ)

Joe root, Test cricket, Catch record, Lords test,ജോ റൂട്ട്, ടെസ്റ്റ് ക്രിക്കറ്റ്, ക്യാച്ച് റെക്കോർഡ്, ലോർഡ്സ് ടെസ്റ്റ്
അഭിറാം മനോഹർ| Last Modified ശനി, 12 ജൂലൈ 2025 (12:14 IST)
Joe Root
ടെസ്റ്റ് ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ അല്ലാതെ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ സ്വന്തമാക്കുന്ന താരമെന്ന റെക്കോര്‍ഡില്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡിനെ മറികടന്ന് ഇംഗ്ലണ്ട് താരം ജോ റൂട്ട്.ലോര്‍ഡ്‌സില്‍ ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് മത്സരത്തിനിടെ കരുണ്‍ നായരെ ഇടം കയ്യ് കൊണ്ട് പിടിച്ചുകൊണ്ട് പുറത്താക്കിയതോടെയാണ് റെക്കോര്‍ഡ് താരത്തിന്റെ പേരിലായത്.

മത്സരത്തിന്റെ അവസാന സെഷനില്‍ ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ കരുണ്‍ നായരുടെ ബാറ്റിന്റെ എഡ്ജില്‍ തട്ടിയാണ് ക്യാച്ച് വന്നത്. ഫസ്റ്റ് സ്ലിപ്പില്‍ നിന്ന റൂട്ട് അതിവേഗം ഇടതുവശത്തേക്ക് ഡൈവ് ചെയ്തുകൊണ്ട് ക്യാച്ച് ഒറ്റക്കൈകൊണ്ട് പിടിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ റൂട്ടിന്റെ 211മത്തെ ക്യാച്ചായിരുന്നു ഇത്. 164 മത്സരങ്ങളില്‍ നിന്നും 210 ക്യാച്ചുകള്‍ നേടിയ രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡാണ് താരം മറികടന്നത്. നേരത്തെ ആദ്യ ഇന്നിങ്ങ്‌സില്‍ ബാറ്റ് ചെയ്യവെ സെഞ്ചുറി നേടിയ റൂട്ട് ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയുള്ള താരങ്ങളുടെ പട്ടികയില്‍ ദ്രാവിഡിനെ മറികടന്നിരുന്നു. 37മത്തെ ടെസ്റ്റ് സെഞ്ചുറിയാണ് റൂട്ട് ലോര്‍ഡ്‌സില്‍ നേടിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :