രേണുക വേണു|
Last Modified ചൊവ്വ, 1 ഓഗസ്റ്റ് 2023 (09:57 IST)
അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരുക്കില്‍ നിന്ന് മുക്തനായി ടീമിലേക്ക് തിരിച്ചെത്തുന്ന ജസ്പ്രീത് ബുംറയാണ് നായകന്‍. മലയാളി താരം സഞ്ജു സാംസണ്‍ സ്‌ക്വാഡില്‍ ഇടംപിടിച്ചു. 16 അംഗ സ്‌ക്വാഡിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്.
11 മാസത്തിനു ശേഷമാണ് ബുംറ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്. ഏകദിന ലോകകപ്പിന് മുന്നോടിയായി ബുംറ പരമാവധി മത്സരങ്ങള്‍ കളിക്കണമെന്നാണ് ബിസിസിഐ നിലപാട്. അതുകൊണ്ടാണ് പല മുതിര്‍ന്ന താരങ്ങളേയും അയര്‍ലന്‍ഡ് പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയപ്പോഴും ബുംറയ്ക്ക് അവസരം നല്‍കിയത്. ഋതുരാജ് ഗെയ്ക്വാദ് ആയിരിക്കും ഉപനായകന്‍. കഴിഞ്ഞ ഐപിഎല്ലില്‍ മികവ് തെളിയിച്ച താരങ്ങളും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.
ഇന്ത്യന്‍ സ്‌ക്വാഡ് : ജസ്പ്രീത് ബുംറ, ഋതുരാജ് ഗെയ്ക്വാദ്, യഷസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ്, സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍