മുംബൈയിലെ പ്രമുഖ താരം ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് ! ലക്ഷ്യം രോഹിത്തോ ബുംറയോ?

രേണുക വേണു| Last Modified തിങ്കള്‍, 18 ഡിസം‌ബര്‍ 2023 (13:40 IST)

നാളെ നടക്കാനിരിക്കുന്ന ഐപിഎല്‍ മിനി താരലേലത്തിനു പിന്നാലെ മുംബൈ ഇന്ത്യന്‍സിലെ ഒരു പ്രമുഖ താരം ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ട്. താരലേലത്തിനു ശേഷം വീണ്ടും ട്രേഡിങ് വിന്‍ഡോ ഓപ്പണാകും. ഈ സമയത്ത് താരങ്ങളെ പരസ്പരം കൈമാറാനുള്ള അവസരം എല്ലാ ടീമുകള്‍ക്കും ഉണ്ട്. ട്രേഡിങ് വിന്‍ഡോ ഓപ്പണായാല്‍ മുംബൈ ഇന്ത്യന്‍സിലും ചെന്നൈ സൂപ്പര്‍ കിങ്‌സിലും ചില സുപ്രധാന മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മുംബൈ ഇന്ത്യന്‍സ് മുന്‍ നായകന്‍ രോഹിത് ശര്‍മ, പേസ് ബൗളര്‍ ജസ്പ്രീത് ബുംറ എന്നിവരെയാണ് ചെന്നൈ ലക്ഷ്യമിടുന്നത്. ഇതില്‍ ഏതെങ്കിലും ഒരു താരം ചെന്നൈയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം രവീന്ദ്ര ജഡേജയെ മുംബൈയിലേക്ക് നല്‍കാനും ചെന്നൈ ആലോചിക്കുന്നുണ്ട്. ഇരു ടീമുകളും തമ്മില്‍ രഹസ്യ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നാണ് വിവരം.

നാളെ ദുബായില്‍ വെച്ചാണ് ഐപിഎല്‍ മിനി താരലേലം നടക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :