ബൂമ്രക്ക് അധികം ആയുസില്ല,കാരണങ്ങൾ ചൂണ്ടികാണിച്ച് ഇന്ത്യൻ ഇതിഹാസ താരം

അഭിറാം മനോഹർ| Last Updated: വ്യാഴം, 28 നവം‌ബര്‍ 2019 (12:27 IST)
ഇന്ത്യൻ പേസ് ബൗളിങ്ങിനെ പുതിയ ഉയരങ്ങളിലേക്കെത്തിച്ച ഇന്ത്യൻ താരം ജസ്പ്രീത് ബൂമ്രക്കെതിരെ ഞെട്ടിപ്പിക്കുന്ന അഭിപ്രായങ്ങളുമായി മുൻ ഇന്ത്യൻ ഇതിഹാസ താരം കപിൽ ദേവ്. ബൂമ്രയെ പോലെ ഒരു താരം അന്താരഷ്ട്രക്രിക്കറ്റിൽ അധികകാലം നിലനിൽക്കില്ല എന്നാണ് കപിൽ ദേവിന്റെ അഭിപ്രായം അങ്ങനെ പറയുവാൻ കൃത്യമായ കാരണങ്ങളും കപിലിനുണ്ട്.

സാങ്കേതികമായി മികവ് പുലർത്തുന്ന താരങ്ങൾക്ക് മാത്രമേ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറെ കാലം നിലനിൽക്കാൻ കഴിയുകയുള്ളുവെന്നാണ് കപിൽ പറയുന്നത്. വീരേന്ദർ സേവാഗിനേക്കാൾ കൂടുതൽ കാലം സചിനും ഗവാസ്കറും കളിച്ചത് അതുകൊണ്ടാണെന്നും കപിൽ പറയുന്നു.

ബൂമ്രയുടെ ബൗളിങ് ആക്ഷൻ എളുപ്പത്തിൽ പരിക്ക് പറ്റുവാൻ സാധ്യതയുള്ള തരത്തിലാണെന്നാണ് കപിൽ പറയുന്നത്. ഇക്കാരണം കൊണ്ട് ബൂമ്രയേക്കാൾ സാങ്കേതികതികവുള്ള ഭുവനേശ്വർ കുമാറിനായിരിക്കും കൂടുതൽ കാലം മത്സരരംഗത്ത് തുടരാനാകുക. ബൂമ്രയെ അപേക്ഷിച്ച് ഭുവനേശ്വർ കുമാറിന്റെ ബൗളിങ് ആക്ഷൻ കുറച്ചുകൂടി ആയാസരഹിതവും ഒഴുക്കുള്ളതുമാണ്.
ബൂമ്ര സ്വന്തം ശരീരത്തേക്കാൾ ഉപയോഗിക്കുന്നത് കൈയാണ്. ഇതാണ് രണ്ടുപേരും തമ്മിലുള്ള വ്യത്യാസമെന്നും കപിൽ വ്യക്തമാക്കി.

ഗുണ്ടപ്പ വിശ്വനാഥും സേവാഗുമെല്ലാം സാങ്കേതികത കുറഞ്ഞ താരങ്ങൾ ആയിരുന്നു. ഇവർക്ക് അധികകാലം രാജ്യന്തരക്രിക്കറ്റിൽ തുടരാനായില്ല എന്നാൽ
സച്ചിന്റെ കാര്യമെടുക്കു. അദ്ദേഹം സാങ്കേതികമായി മികവുറ്റ ബാറ്റ്സ്മാനാണ് സച്ചിന് വേണമെങ്കിൽ ഇനിയും ഒരു അഞ്ച് വർഷം കൂടെ കളിക്കാൻ കഴിയും കപിൽ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :