കണങ്കാല്‍ മടങ്ങി, വേദന കടിച്ചമര്‍ത്തി ബുംറ; ഞെട്ടലോടെ വീഡിയോ കണ്ട് ആരാധകര്‍

രേണുക വേണു| Last Modified ചൊവ്വ, 28 ഡിസം‌ബര്‍ 2021 (20:57 IST)

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെഞ്ചൂറിയന്‍ ടെസ്റ്റിനിടെ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് ഗുരുതര പരുക്ക്. പന്തെറിയുന്നതിനിടെ ബുംറയുടെ കണങ്കാല്‍ മടങ്ങി. പന്തെറിയുന്നതിനിടെ റണ്ണപ്പില്‍ കാലിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു താരത്തിന്. വലത് കാലിലാണ് ബുംറയ്ക്ക് പരുക്ക്.
ഏതാനും മിനിറ്റ് നേരത്തേക്ക് കളി നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. കടുത്ത വേദനയാണ് ബുംറയ്ക്ക് അനുഭവപ്പെട്ടതെന്ന് പിന്നീടുള്ള ചിത്രങ്ങളില്‍ നിന്ന് വ്യക്തം. ജസ്പ്രീത് ബുംറയ്ക്ക് പകരം ശ്രേയസ് അയ്യര്‍ ഫീല്‍ഡിങ്ങിന് ഇറങ്ങിയിട്ടുണ്ട്. ബുംറയ്ക്ക് ഇനി കളത്തിലിറങ്ങാന്‍ പറ്റുമോ എന്നാണ് ആരാധകരുടെ സംശയം. ഗ്രൗണ്ടില്‍ നിന്ന് ഒറ്റയടിവെച്ചാണ് പിന്നീട് ബുംറ ഡ്രസിങ് റൂമിലേക്ക് കയറിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :