ഞാൻ കണ്ട ഏറ്റവും മികച്ച ഇന്ത്യൻ പേസർ: ജസ്‌പ്രീത് ബു‌മ്രയെ പ്രശംസയിൽ മൂടി ജവഗൽ ശ്രീനാഥ്

അഭിറാം മനോഹർ| Last Modified വെള്ളി, 31 ഡിസം‌ബര്‍ 2021 (19:08 IST)
ഒപ്പം കളിച്ചവരിലും നേരിൽ കണ്ടവരുമായ താരങ്ങളിൽ ഏറ്റവും മികച്ച ഇന്ത്യൻ പേസർ ജസ്‌പ്രീത് ബു‌മ്രയെന്ന് മുൻ ഇന്ത്യൻ പേസർ ജവഗൽ ശ്രീനാഥ്. സെഞ്ചൂറിയൻ ടെസ്റ്റിൽ സൗത്താഫ്രിക്കയുടെ നിർണായക വിക്കറ്റുകൾ വീഴ്‌ത്തിയ ബു‌മ്രയുടെ പ്രകടനത്തിന് പിന്നാലെയാണ് ശ്രീനാഥിന്റെ പ്രശംസ.

ഞാന്‍ ഒപ്പം കളിക്കുകയും മത്സരം കാണുകയും ചെയ്‌ത ഇന്ത്യന്‍ പേസര്‍മാരില്‍ ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്നത് ജസ്‌പ്രീത് ബുമ്രയാണ്. ലോക ക്രിക്കറ്റിലെ ടോപ് ക്ലാസ് ബൗളറായ അദേഹം ഏത് ഹാള്‍ ഓഫ് ഫെയ്‌മിലും ഉള്‍ക്കൊള്ളിക്കാന്‍ അനുയോജ്യനായ താരമാണ്. ഇന്‍-സ്വിങറുകള്‍, ലെഗ് കട്ടറുകള്‍, ബൗണ്‍സറുകള്‍, യോര്‍ക്കറുകള്‍, സ്ലോ കട്ടറുകള്‍ എല്ലാം ബുമ്രയുടെ പക്കലുണ്ട്. ബു‌മ്രയുടെ ബൗളിങ് കാണുന്നത് തന്നെ സന്തോഷമാണ് ജവഗൽ ശ്രീനാഥ് പറഞ്ഞു.

ബു‌മ്ര വെസ്റ്റിൻഡീസിൽ വിൻഡീസ് ബൗളറെ പോലെയും ദക്ഷിണാഫ്രിക്കയില്‍ പ്രോട്ടീസ് താരത്തെ പോലെ പന്തെറിഞ്ഞു. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ഇതാവർത്തിച്ചു. ഓരോ രാജ്യത്തെയും സാഹചര്യത്തിനനുസരിച്ചാണ് ബു‌മ്ര തന്റെ ബൗളിങ്ങിൽ മാറ്റം വരുത്തുന്നത്. ശ്രീനാഥ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :