അലിസ്റ്റർ കുക്കിനെ പിന്തള്ളി ആൻഡേഴ്‌സൺ, അപൂർവ റെക്കോർഡ്

അഭിറാം മനോഹർ| Last Modified വെള്ളി, 11 ജൂണ്‍ 2021 (12:49 IST)
ഇംഗ്ലണ്ടിനായി ഏറ്റവുമധികം ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കി വെറ്ററൻ പേസർ ജെയിംസ് ആൻഡേഴ്‌സൺ. മുൻ നായകനും ഇംഗ്ലണ്ടിന്റെ ഇതിഹാസ ബാറ്റ്സ്മാനുമായ അലിസ്റ്റർ കുക്കിനെയാണ് ആൻഡേഴ്‌സൺ മറികടന്നത്. ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് ആൻഡേഴ്‌സണിന്റെ ചരിത്ര നേട്ടം.

ഇംഗ്ലണ്ടിനായി 162ആം ടെസ്റ്റ് മത്സരമാണ് ആൻഡേഴ്‌സൺ കളിക്കുന്നത്. ഇതോടെ 161 ടെസ്റ്റ് ക്യാപുകളെന്ന അലിസ്റ്റർ കുക്കിന്റെ റെക്കോർഡ് പഴംകഥയായി. 161 ടെസ്റ്റുകളിൽ നിന്നായി 616 വിക്കറ്റാണ് ആൻഡേഴ്‌സന്റെ സമ്പാദ്യം. 42/7 ആണ് മികച്ച ബൗളിങ് പ്രകടനം. 194 ഏകദിനങ്ങൾ ഇംഗ്ലണ്ടിനായി കളിച്ച ആൻഡേഴ്‌സൺ 269 വിക്കറ്റുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. 23/5 ആണ് ഏകദിനത്തിലെ ആൻഡേഴ്‌സന്റെ മികച്ച പ്രകടനം.

200 ടെസ്റ്റ് മത്സരങ്ങൾ കളിച്ച സച്ചിൻ ടെൻഡുൽക്കറാണ് ഏറ്റവുമധികം ടെസ്റ്റ് മത്സരങ്ങൾ കളിച്ച താരം. 168 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഓസീസ് നായകന്മാരായ സ്റ്റീവ് വോ,റിക്കി പോണ്ടിങ്, 165 മത്സരങ്ങൾ കളിച്ച ദക്ഷിണാഫ്രിക്കൻ താരം ജാക്വസ് കാലിസ്,164 മത്സരങ്ങൾ കളിച്ച വിൻഡീസ് ഇതിഹാസം ശിവ്‌നാരായൺ ചന്ദർപോൾ എന്നിവരാണ് ആൻഡേഴ്‌സന്റെ മുന്നിലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :