ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലിഷ് ക്രിക്കറ്റ് ഇതിഹാസം ജയിംസ് ആന്‍ഡേഴ്സന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 11 മെയ് 2024 (20:26 IST)
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലിഷ് ക്രിക്കറ്റ് ഇതിഹാസം ജയിംസ് ആന്‍ഡേഴ്സന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ 700 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ പേസറാണ് ജയിംസ് ആന്‍ഡേഴ്സന്‍. ലോര്‍ഡ്സില്‍ വെസ്റ്റിന്‍ഡിസിനെതിരെ ജൂലായ് 10 മുതല്‍ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് തന്റെ കരിയറിലെ അവസാന ടെസ്റ്റായിരിക്കുമെന്ന് ആന്‍ഡേഴ്സന്‍ പറഞ്ഞു.

സ്പിന്‍ ഇതിഹാസങ്ങളായ മുത്തയ്യ മുരളീധരന്‍, ഷെയ്ന്‍ വോണ്‍ എന്നിവര്‍ കഴിഞ്ഞ് ടെസ്റ്റ് ക്രിക്കറ്റില്‍ 700 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് ആന്‍ഡേഴ്സന്‍. സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പിലൂടെയാണ് ആന്‍ഡേഴ്സന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇതോടെ, 21 വര്‍ഷം നീണ്ട കരിയറിനാണ് 41കാരനായ ആന്‍ഡേഴ്സന്‍ വിരാമമിടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :