അഭിറാം മനോഹർ|
Last Modified വ്യാഴം, 2 മാര്‍ച്ച് 2023 (13:22 IST)
ബോർഡർ ഗവാസ്കർ ട്രോഫിയിലെ മൂന്നാ ടെസ്റ്റ് മത്സരത്തിനിടെ അപൂർവ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. ആദ്യ ഇന്നിങ്ങ്സിൽ ഇന്ത്യ മുന്നോട്ട് വെച്ച 109 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഓസീസിൻ്റെ നാല് വിക്കറ്റുകളും വീഴ്ത്തിയത് ജഡേജയാണ്. ഇതോടെയാണ് എലൈറ്റ് ക്ലബിലേക്ക് താരം എത്തിച്ചേർന്നത്.
കപിൽദേവിന് ശേഷം 5,000
റൺസുകളും 500 വിക്കറ്റുകളും സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് രവീന്ദ്ര ജഡേജ. 298 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും 5527 റൺസാണ് ജഡേജയ്ക്കുള്ളത്.3 സെഞ്ചുറികളും 31 അർധസെഞ്ചുറികളും താരം സ്വന്തമാക്കിയിട്ടുണ്ട്. ഇത്രയും മത്സരങ്ങളിൽ നിന്നും 503 വിക്കറ്റുകളാണ് ജഡേജയുടെ പേരിലുള്ളത്. 9031 റൺസും 687 വിക്കറ്റുകളുമാണ് കപിൽദേവിൻ്റെ പേരിലുള്ളത്.