അഭിറാം മനോഹർ|
Last Modified ഞായര്‍, 4 ജൂണ്‍ 2023 (09:50 IST)
ഇന്ത്യയുടെ ഇതിഹാസതാരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍,വിരാട് കോലി എന്നിവര്‍ക്കൊപ്പം യുവതാരം ശുഭ്മാന്‍ ഗില്ലിനെ താരതമ്യം ചെയ്യുന്നത് നീതിയല്ലെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകനും മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവുമായ ഗാരി കിര്‍സ്റ്റണ്‍. എല്ലാ ഫോര്‍മാറ്റുകളിലും ഉയരങ്ങളിലെത്താനുള്ള പ്രതിഭ ഗില്ലിനുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ തന്നെ ഇതിഹാസങ്ങളുമായി അവനെ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും കിര്‍സ്റ്റണ്‍ പറയുന്നു.
ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാകുവാന്‍ തക്ക വൈദഗ്ധ്യവും നിശ്ചയദാര്‍ണ്ഡ്യവുമുള്ള യുവ കളിക്കാരനാണ് ഗില്‍. അദ്ദേഹത്തിന്റെ യാത്രയുടെ തുടക്കത്തില്‍ തന്നെ അദ്ദേഹത്തെ സച്ചിനോടും കോലിയോടും താരതമ്യപ്പെടുത്തുന്നത് അന്യായമാണ്. ഗില്ലിന് വിജയകരമായി കരിയര്‍ ഉണ്ടാക്കാനുള്ള ശേഷി അവനുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ത്യയ്ക്ക് വേണ്ടി 3 ഫോര്‍മാറ്റിലും തിളങ്ങാന്‍ അവനാകും. ഗാരി കിര്‍സ്റ്റണ്‍ പറഞ്ഞു.