രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക ഇഷാന്‍ കിഷന്‍

രേണുക വേണു| Last Modified ശനി, 5 ഫെബ്രുവരി 2022 (13:54 IST)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക ഇഷാന്‍ കിഷന്‍. നായകന്‍ രോഹിത് ശര്‍മ തന്നെയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ശിഖര്‍ ധവാനും ഋതുരാജ് ഗെയ്ക്വാദിനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനാലാണ് ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. മായങ്ക് അഗര്‍വാള്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടായിരിക്കില്ല.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :