Ishan Kishan: കിഷൻ ഒളിവിലല്ല, പാണ്ഡ്യ സഹോദരങ്ങൾക്കൊപ്പം പരിശീലനത്തിലെന്ന് റിപ്പോർട്ട്

Ishan Kishan
Ishan Kishan
അഭിറാം മനോഹർ| Last Modified വ്യാഴം, 8 ഫെബ്രുവരി 2024 (14:51 IST)
കഴിഞ്ഞ കുറച്ച് നാളുകളായി ക്രിക്കറ്റ് ലോകത്ത് ഉയര്‍ന്ന് കേട്ട ചോദ്യമായിരുന്നു ഇന്ത്യന്‍ യുവതാരമായ ഇഷാന്‍ കിഷന്‍ എവിടെയാണെന്ന ചോദ്യം. മാനസികമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ നാട്ടിലേക്ക് മടങ്ങിയ താരം പിന്നീട് നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലും ആഭ്യന്തര ക്രിക്കറ്റ് ലീഗിലും കളിച്ചിരുന്നില്ല. ഇന്ത്യന്‍ ടീമില്‍ തിരികെയെത്താന്‍ രഞ്ജി കളിക്കണമെന്ന് ദ്രാവിഡിന്റെ നിര്‍ദേശമുണ്ടായിട്ടും ഇഷാന്‍ പ്രത്യക്ഷപ്പെടാതിരുന്നതോടെയാണ് താരത്തിനെ പറ്റി അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടിരിക്കുകയാണ് താരം.

നിലവില്‍ ബറോഡയിലെ കിരണ്‍ മോറെ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലാണ് താരം. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ഹാര്‍ദ്ദിക് പാണ്ഡ്യ,ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ക്കൊപ്പം ഇഷാനും അക്കാദമിയില്‍ പരിശീലനത്തിലാണെന്ന് സ്‌പോര്‍ട്‌സ് മാധ്യമമായ ക്രിക്ക് ബസിനെ കിരണ്‍ മോറെ അറിയിക്കുകയായിരുന്നു. നവംബര്‍ മാസത്തിന് ശേഷം ഇന്ത്യന്‍ ടീമിനായി ഇഷാന്‍ കിഷന്‍ കളിച്ചിട്ടില്ല. ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ നിര്‍ദേശത്തെ അവഗണിച്ച് രഞ്ജി ട്രോഫിയില്‍ നിന്ന് കൂടി വിട്ടുനിന്നതോടെ ഇഷാനെതിരെ അച്ചടക്കനടപടിയുണ്ടാകുമെന്ന് സൂചനയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :