ഇഷാന്‍ അനുസരണയുള്ളവനാകും, ടി20യില്‍ സഞ്ജുവിന്റെ വാതിലുകള്‍ വൈകാതെ അടഞ്ഞേക്കും

Sanju Samson
Sanju Samson
അഭിറാം മനോഹർ| Last Modified തിങ്കള്‍, 5 ഓഗസ്റ്റ് 2024 (10:23 IST)
ബിസിസിഐ സെന്‍ട്രല്‍ കോണ്ട്രാക്റ്റില്‍ നിന്നും ഒഴിവാക്കപ്പെട്ട മുന്‍ ഇന്ത്യന്‍ താരം ഇഷാന്‍ കിഷന്‍ ദേശീയ ടീമില്‍ തിരിച്ചുവരാനൊരുങ്ങുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ ജാര്‍ഖണ്ഡിനായി കളിച്ച് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനാണ് ഇഷാന്‍ തയ്യാറെടുക്കുന്നത്. ഇതോടെ ഇന്ത്യന്‍ ടീമിലെ സ്ഥാനത്തിനായി വിക്കറ്റ് കീപ്പര്‍മാരുടെ പോരാട്ടം ഇനിയും കടുക്കും. കെ എല്‍ രാഹുല്‍,റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ധ്രുവ് ജുറല്‍ എന്നിവരാണ് നിലവില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി മത്സരത്തിനുള്ളത്.


ബിസിസിഐയോടും ദേശീയ സെലക്ടര്‍മാരോടും കൂടി ആലോചിച്ച ശേഷമാണ് ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ ഇഷാന്‍ തയ്യാറെടുക്കുന്നത്. പ്രീ സീസണിന് മുന്നോടിയായി ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ച 25 അംഗ പട്ടികയില്‍ ഇഷാനുമുണ്ട്. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്ക റ്റെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു കിഷന്‍. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാന്‍ കിഷന്‍ ടീമില്‍ നിന്നും സ്വയം പിന്മാറുകയായിരുന്നു. ഇതിന് പിന്നാലെ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ ആവശ്യം കിഷന്‍ ചെവി കൊണ്ടിരുന്നില്ല. ഇതോടെ താരവുമായുള്ള വാര്‍ഷിക കോണ്ട്രാക്റ്റ് ബിസിസിഐ റദ്ദാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :