ഇതുപോലൊരു ഓവര്‍ റേറ്റഡ് പ്ലെയര്‍, 16 കോടിക്ക് എത്ര വാഴ വയ്ക്കാമായിരുന്നു; ഇഷാന്‍ കിഷനെ പുറത്താക്കിയാലേ മുംബൈ ഇന്ത്യന്‍സ് ഗതി പിടിക്കൂ എന്ന് ആരാധകര്‍

രേണുക വേണു| Last Modified ബുധന്‍, 26 ഏപ്രില്‍ 2023 (10:22 IST)

മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവും വലിയ ശാപം ഇഷാന്‍ കിഷന്‍ ആണെന്ന് ആരാധകര്‍. 16 കോടി ചെലവാക്കി ടീമിലെടുത്തിട്ട് അതിന്റെ പകുതി മൂല്യത്തിനുള്ള ഗുണം പോലും ടീമിന് ചെയ്യുന്നില്ലെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. ഈ സീസണില്‍ ഏഴ് കളികളില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് വെറും 183 റണ്‍സാണ്. അതിനായി 141 പന്തുകള്‍ നേരിട്ടു. 58 ആണ് ഉയര്‍ന്ന സ്‌കോര്‍. സ്‌ട്രൈക് റേറ്റ് 129.79.

ഗുജറാത്തിനെതിരായ മത്സരത്തിലെ ഇഷാന്റെ പ്രകടനമാണ് ആരാധകരുടെ ദേഷ്യത്തിനു പ്രധാന കാരണം. 208 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം നേരിടുമ്പോള്‍ ഇഷാന്‍ കാണിച്ച നെഗറ്റീവ് അപ്രോച്ച് ടീമിന് ദോഷം ചെയ്‌തെന്ന് ആരാധകര്‍ പറയുന്നു. 21 പന്തുകള്‍ നേരിട്ട ഇഷാന്‍ വെറും 13 റണ്‍സ് നേടിയാണ് പുറത്തായത്. എട്ട് പന്തുകള്‍ പാഴാക്കി.

ഫ്‌ളാറ്റ് പിച്ചില്‍ മാത്രം കളിക്കാന്‍ അറിയുന്ന താരമാണ് ഇഷാനെന്നാണ് ആരാധകര്‍ പറയുന്നത്. സ്വിങ്ങും ടേണും വന്നാല്‍ ഇഷാന്‍ പതറുന്ന കാഴ്ചയാണ് കാണുന്നത്. അങ്ങനെയൊരു താരത്തെ 16 കോടിക്ക് നിലനിര്‍ത്തിയ മുംബൈ മാനേജ്‌മെന്റ് ചെയ്തത് ആന മണ്ടത്തരമാണെന്ന് ആരാധകര്‍ പറയുന്നു. ഇഷാന്‍ പോയാല്‍ മാത്രമേ മുംബൈ ഇനി ഗുണം പിടിക്കൂ എന്നാണ് ആരാധകരുടെ പരിഹാസം.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :