രേണുക വേണു|
Last Modified ശനി, 10 ഡിസംബര്‍ 2022 (14:24 IST)
ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ബാറ്റര്‍ ഇഷാന്‍ കിഷന് ഇരട്ട സെഞ്ചുറി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 36 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സ് നേടിയിട്ടുണ്ട്.
ഇഷാന്‍ കിഷന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഇന്ത്യക്ക് കരുത്തായത്. 131 പന്തില്‍ 24 ഫോറും 10 സിക്‌സും സഹിതം ഇഷാന്‍ കിഷന്‍ 210 റണ്‍സ് നേടി. തുടക്കം മുതല്‍ ബംഗ്ലാ പോരാട്ടവീര്യത്തെ അടിച്ചു തകര്‍ക്കുകയായിരുന്നു ഇഷാന്‍. ഇന്ത്യയുടെ ഭാവി ഓപ്പണര്‍ സ്ഥാനം തന്നില്‍ സുരക്ഷിതമാണെന്ന് വിളിച്ചോതുന്ന ബാറ്റിങ് പ്രകടനമാണ് ഇഷാന്‍ കിഷന്‍ നടത്തിയത്. രണ്ടാം വിക്കറ്റില്‍ വിരാട് കോലിക്കൊപ്പം ചേര്‍ന്ന് 290 റണ്‍സിന്റെ കൂറ്റന്‍ പാട്ണര്‍ഷിപ്പാണ് ഇഷാന്‍ കിഷന്‍ പടുത്തുയര്‍ത്തിയത്.