ജനുവരിയിൽ ഇഷയ്ക്കൊപ്പം, ഡിസംബറിൽ ഉർവശിക്കൊപ്പം; കളിയിൽ തിളങ്ങാനായില്ലെങ്കിലും പ്രണയത്തിൽ താരമായി പന്ത്

ഗോൾഡ ഡിസൂസ| Last Modified ശനി, 14 ഡിസം‌ബര്‍ 2019 (11:33 IST)
കഴിഞ്ഞ കളികളിലൊന്നും തന്നെ കാര്യമായി തിളങ്ങാൻ കഴിയാത്ത റിഷഭ് പന്ത് വീണ്ടും വാർത്തകളിൽ നിറയുന്നു. ക്രിക്കറ്റിൽ തിളങ്ങാൻ കഴിയുന്നില്ലെങ്കിലും പന്തിനെ കുറിച്ചുള്ള വാർത്തകൾ നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഒപ്പം ട്രോളർമാരും.

വെസ്റ്റിന്‍ഡീസിനെതിരെ ടി20 പരമ്പയിലും മോശം ഫോം തുടരുന്ന പന്തിനെ വിമർശിച്ച് നിരവധി ആളുകൾ രംഗത്തെത്തുമ്പോൾ പന്ത് ശ്രദ്ധേയമാകുന്നത് കളിയുമായി ബന്ധപ്പെട്ടല്ല. ബോളിവുഡിലെ പ്രമുഖ നടിയായ ഉര്‍വശി റൊത്തേലയും റിഷഭ് പന്തും പ്രണയത്തിലാണെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇരുവരെയും ഒരുമിച്ച് ഒരു ഹോട്ടലില്‍ ഒരുമിച്ച് കണ്ടതോടെയാണ് ഇതു പ്രണയം തന്നെയെന്നു പാപ്പരാസികള്‍ ഉറപ്പിച്ചിരിക്കുന്നത്. ഇന്ത്യയും വിന്‍ഡീസും തമ്മില്‍ മുംബൈയില്‍ നടന്ന മൂന്നാം ടി20ക്കു മുമ്പായിരുന്നു പന്തും ഉര്‍വശിയും ഒരുമിച്ച് കറങ്ങിയത്.

നേരത്തേ, ഹർദ്ദിക് പാണ്ഡ്യയേയും ഉർവശിയേയും ബന്ധപ്പെടുത്തി വാർത്തകൾ വന്നിരുന്നു. പാണ്ഡ്യ പരുക്കിനെ തുടർന്ന് വിശ്രമത്തിലാണ്. ഇതിനിടയിലാണ് ഉർവശിയേയും പന്തിനേയും ബന്ധപ്പെടുത്തി ഗോസിപ്പ് വാർത്തകൾ വരുന്നത്.

ഈ വര്‍ഷം ജനുവരിയില്‍ കാമുകി ഇഷയ്ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പന്ത് ആരാധകരുമായി പങ്കു വെച്ചിരുന്നു. ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു പന്ത് കാമുകിയെ ലോകത്തിനു പരിചയപ്പെടുത്തിയത്. എന്നാൽ, പിന്നീട് ഇരുവരും തമ്മിൽ ബന്ധമൊന്നുമില്ലെന്നും ഈ പ്രണയം തകർന്നെന്നും വാർത്ത വന്നിരുന്നു. ഇപ്പോള്‍ ഉര്‍വശിയുമായി പന്ത് പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ ഇഷയുമായി തെറ്റിപ്പിരിഞ്ഞതാവാമെന്ന് ആരാധകര്‍ കരുതുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :