ഒത്തുകളിച്ചതിന് വിലക്ക്; വിധി അന്തിമം: ഇനി അപ്പീല്‍ പോകാനാവില്ല

മുംബൈ| JOYS JOY| Last Modified ചൊവ്വ, 14 ജൂലൈ 2015 (17:20 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് ആജീവനാന്ത വിലക്കിന് വിധിക്കപ്പെട്ടവര്‍ ഇനി എന്നും പുറത്തു തന്നെ. കാരണം, ആര്‍ എം ലോധ അധ്യക്ഷനായ സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ വിധിക്കെതിരെ അപ്പീല്‍ നല്കാനോ വിധി ചോദ്യം ചെയ്യാനോ സാധിക്കില്ല.

സുപ്രീംകോടതി തന്നെ നിയോഗിച്ച കമ്മിറ്റിയാണ് വിധി പറഞ്ഞത് എന്നതിനാലാണ് ഇത്. ജസ്റ്റിസ് ലോധ, സുപ്രീംകോടതി മുന്‍ ജസ്റ്റിസുമാരായ അശോക് ഭന്‍, ആര്‍ രവീന്ദ്രന്‍ എന്നിവര്‍ അടങ്ങിയ കമ്മിറ്റിയാണ് ഒത്തുകളിക്കാര്‍ക്ക് ശിക്ഷ വിധിച്ചത്.

ഐ പി എല്ലിലെ മുന്‍നിര ടീമുകളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും രണ്ടു വര്‍ഷത്തേക്ക് ആണ് വിലക്ക്. അതേസമയം, ടീം ഉടമകളായ ഗുരുനാഥ് മെയ്യപ്പനും രാജ് കുന്ദ്രയ്ക്കും ഇനി ക്രിക്കറ്റുമായി ആജീവനാന്തം സഹരിക്കുന്നതിന് ആണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഐ പി എല്‍ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തിയ മുദ്ഗല്‍ കമ്മിറ്റി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം 2015 ജനവരി 22നാണ് പരമോന്നത നീതിപീഠം വിധി പ്രഖ്യാപിക്കാന്‍ ലോധ കമ്മിറ്റിയെ ചുമതലപ്പെടുത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :