ഇങ്ങനെയാണെങ്കില്‍ ഇത്തവണയും കപ്പ് കിട്ടില്ല ! ആര്‍സിബി ആരാധകര്‍ നിരാശയില്‍, കാരണം ഇതാണ്

രേണുക വേണു| Last Modified ബുധന്‍, 16 ഫെബ്രുവരി 2022 (11:10 IST)

വമ്പന്‍മാര്‍ ഉണ്ടായിട്ടും ഒരു തവണ പോലും ഐപിഎല്‍ കിരീടം സ്വന്തമാക്കാന്‍ സാധിക്കാത്ത ടീമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഇത്തവണ മെഗാ താരലേലം കഴിഞ്ഞപ്പോള്‍ ആര്‍സിബി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മുന്‍ സീസണുകളില്‍ ഉണ്ടായിരുന്ന പോലെ വമ്പന്‍മാര്‍ ടീമിന്റെ ഭാഗമായി ഇല്ല എന്നതാണ്. അനുഭവ സമ്പത്തുള്ള താരങ്ങള്‍ ആര്‍സിബി നിരയില്‍ വളരെ കുറവാണ്.

വിരാട് കോലി, ഫാഫ് ഡു പ്ലെസിസ്, ഗ്ലെന്‍ മാക്സ്വെല്‍, ജോ ഹെസല്‍വുഡ് എന്നിവര്‍ മാത്രമാണ് ഐപിഎല്‍ വേദികളില്‍ അനുഭവ സമ്പത്തുള്ള നാല് ആര്‍സിബി താരങ്ങള്‍. കോടികള്‍ മുടക്കി ഫ്രാഞ്ചൈസി സ്വന്തമാക്കിയ ഹര്‍ഷല്‍ പട്ടേല്‍, വനിന്ദു ഹസരംഗ എന്നിവര്‍ക്ക് ഒരു സീസണിനേക്കാള്‍ കൂടുതല്‍ അനുഭവ സമ്പത്തില്ല. അതില്‍ തന്നെ കളിച്ച സീസണില്‍ ഹസരംഗ പൂര്‍ണ പരാജയവും.

അനുജ് റാവത്ത്, മഹിപാല്‍ ലോംറര്‍, ഷഹബാസ് അഹമ്മദ്, ആകാശ് ദീപ് എന്നിവരായിരിക്കും ആര്‍സിബി പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിക്കാന്‍ പോകുന്ന മറ്റ് താരങ്ങള്‍. ഇവര്‍ക്കൊന്നും ഐപിഎല്‍ വേദികളില്‍ വേണ്ടത്ര അനുഭവ സമ്പത്തില്ല.






അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :