IPL Auction 2025: ഇത്തവണ ആർടിഎം ഇല്ല, ഐപിഎൽ ലേലത്തിന് മുൻപ് നിലനിർത്താനാവുക 5 താരങ്ങളെ: ബിസിസിഐ തീരുമാനം ഇന്ന്

അഭിറാം മനോഹർ| Last Modified വ്യാഴം, 26 സെപ്‌റ്റംബര്‍ 2024 (14:25 IST)
ഐപിഎല്‍ മെഗാ താരലേലത്തിന് മുന്‍പായി ഓരോ ടീമുകള്‍ക്കും പരമാവധി എത്ര കളിക്കാരെ നിലനിര്‍ത്താമെന്ന കാര്യത്തില്‍ ബിസിസിഐയുടെ നിര്‍ണായക തീരുമാനം ഇന്ന് പുറത്തുവരുമെന്ന് റിപ്പോര്‍ട്ട്. ഓരോ ടീമുകള്‍ക്കും പരമാവധി 5 കളിക്കാരെ നിലനിര്‍ത്താനാവുമെന്നും എന്നാല്‍ ഇത്തവണ റൈറ്റ് ടു മാച്ച് ഓപ്ഷന്‍ ഉണ്ടാകില്ലെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.


അഞ്ച് കളിക്കാരെ നിലനിര്‍ത്താനാവുന്നതോടെ പല ടീമുകള്‍ക്കും അവരുടെ പ്രധാനതാരങ്ങളെ നിലനിര്‍ത്താനാവും. മുംബൈ ഇന്ത്യന്‍സിന് ഇതോടെ രോഹിത്തിനെ ടീമില്‍ നിലനിര്‍ത്താനാകും. അതേസമയം എം എസ് ധോനിയെ ഈ സീസണിലും ചെന്നൈ നിലനിര്‍ത്തുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അഞ്ച് താരങ്ങളെ നിലനിര്‍ത്താനായി കൂടുതല്‍ തുക ടീമുകള്‍ മുടക്കേണ്ടതായി വരും. നിലവിലെ സാഹചര്യത്തില്‍ വെറ്ററന്‍ താരമായ ധോനിയ്ക്കായി വലിയ തുക മുടക്കുന്നത് ചെന്നൈയുടെ ടീം ബാലന്‍സിനെ ബാധിക്കാന്‍ സാധ്യതയേറെയാണ്.


നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യവാരമോ ആയിട്ടാകും ഐപിഎല്‍ മെഗാ താരലേലം നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 2 തവണയാണ് മെഗാതാരലേലം നടന്നത്. 2014ലും 2018ലുമായിരുന്നു ഇത്. 2021ല്‍ മെഗാതാരലേലം കോവിഡിനെ തുടര്‍ന്ന് 2022ലേക്ക് മാറ്റിയിരുന്നു. പിന്നീട് 2022ല്‍ നടന്ന താരലേലത്തില്‍ പുതിയ 2 ടീമുകള്‍ കൂടി ഭാഗമായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :