ഐപിഎൽ ഉപേക്ഷിക്കുമോ? കാത്തിരിക്കുന്നത് 10,000 കോടിയുടെ നഷ്ടമെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ| Last Modified വെള്ളി, 13 മാര്‍ച്ച് 2020 (12:44 IST)
രാജ്യത്ത് പടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ നടക്കുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ആരാധകർ. രോഗത്തിന്റെ പശ്ചാത്തലത്തിൽ കാണികളെ പ്രവേശിപ്പിക്കാതെ മത്സരങ്ങൾ സംഘടിപ്പിക്കുകയോ അതല്ലെങ്കിൽ മത്സരങ്ങൾ പൂർണമായും ഒഴിവാക്കുകയോ ചെയ്യുക എന്നീ മാർഗങ്ങളാണ് നിലവിൽ ബിസിസിഐയുടെ മുന്നിലുള്ളത്. മത്സരങ്ങൾ മാറ്റിവെയ്‌ക്കണമെന്ന് കായിക മന്ത്രി കിരൺ റിജിജു ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഐപിഎൽ മത്സരങ്ങൾ ഉപേക്ഷിക്കേണ്ടിവരികയാണെങ്കിൽ 10,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാവുകയെന്നാണ് കണക്കുകൾ.ടിക്കറ്റ് തുക, സ്‌പോണ്‍സര്‍ഷിപ്പ്, സംപ്രേക്ഷണാവകാശങ്ങള്‍, ഫ്രാഞ്ചൈസികളുടെ വരുമാനം, താരങ്ങളുടെ പ്രതിഫലം,യാത്ര- താമസസൗകര്യങ്ങൾ മറ്റു ചിലവുകൾ എന്നിവയുൾപ്പടെയാണിത്. സംഘാടകരായ ബിസിസിഐക്കായിരിക്കും ഈ നഷ്ടം നേരിടേണ്ടിവരിക.

ഇനി ഐ‌പിഎൽ മത്സരങ്ങൾ നടത്തുകയാണെങ്കിൽ തന്നെ ഏപ്രിൽ 15 വരെ യാത്ര വിലക്ക് നിലവിലുള്ളതിനാൽ വിദേശതാരങ്ങൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാനാവില്ല.മാർച്ച് 29നാണ് ഐ‌പിഎൽ മത്സരങ്ങൾ ആരംഭിക്കേണ്ടത്. നിലവിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ഏകദിന മത്സരങ്ങൾ പോലെ ഐപിഎൽ മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തിലാവും നടത്തേണ്ടി വരിക.ശനിയാഴ്‌ച നടക്കുന്ന ഐപിഎല്‍ ഭരണസമിതി യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ഐപിഎൽ അടച്ചിട്ട മൈതാനത്ത് നടത്തണമെന്ന് നേരത്തെ കായിക മന്ത്രി കിരൺ റിജിജു ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. സമാനമായ ആവശ്യമായി മഹാരാഷ്ട്ര സർക്കാരും രംഗത്തെത്തിയിരുന്നു. ഐപിഎൽ മത്സരങ്ങൾ കർണാടകയിൽ വെച്ച് കളിക്കാൻ സമ്മതിക്കില്ല എന്നായിരുന്നു ഈ വിഷയത്തിൽ കർണാടകയുടെ നിലപാട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ശരിയാണ്, എല്ലാ കളികളും ദുബായില്‍ ആയത് ഗുണം ചെയ്യുന്നു: ...

ശരിയാണ്, എല്ലാ കളികളും ദുബായില്‍ ആയത് ഗുണം ചെയ്യുന്നു: മുഹമ്മദ് ഷമി
അതേസമയം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും പരിശീലകന്‍ ഗൗതം ഗംഭീറും 'ഒരേ വേദി' ...

അത് ശരിയായ കാര്യമല്ല, ഫൈനലില്‍ ന്യൂസിലന്‍ഡിനെ ...

അത് ശരിയായ കാര്യമല്ല, ഫൈനലില്‍ ന്യൂസിലന്‍ഡിനെ പിന്തുണയ്ക്കും: ഡേവിഡ് മില്ലര്‍
ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരഫലത്തിനു ശേഷമേ സെമി ഫൈനല്‍ എവിടെയൊക്കെ ...

സെമിയ്ക്ക് മുൻപെ ദുബായിലേക്ക് യാത്ര, പിന്നെ തിരിച്ച് ...

സെമിയ്ക്ക് മുൻപെ ദുബായിലേക്ക് യാത്ര, പിന്നെ തിരിച്ച് പാകിസ്ഥാനിലേക്ക്.. ഇത് ശരിയല്ലല്ലോ, ഫൈനലിൽ ഇന്ത്യയ്ക്കൊപ്പമല്ലെന്ന് ഡേവിഡ് മില്ലർ
ഇത് ശരിയായ രീതിയല്ലല്ലോ. ഫൈനലില്‍ തന്റെ പിന്തുണ ന്യൂസിലന്‍ഡിനൊപ്പമാണെന്നും മില്ലര്‍ ...

പാകിസ്ഥാൻ ക്രിക്കറ്റിൽ പിന്നെയും പൊട്ടിത്തെറി: തന്നെയും ...

പാകിസ്ഥാൻ ക്രിക്കറ്റിൽ പിന്നെയും പൊട്ടിത്തെറി: തന്നെയും ഗാരി കേഴ്സ്റ്റണെയും പരിശീലക സ്ഥാനത്ത് നിന്നും പുറത്താക്കാൻ ആഖിബ് ജാവേദ് പിന്നിൽ നിന്നും കളിച്ചു, ആരോപണവുമായി ഗില്ലെസ്പി
അഖിബ് കോച്ചായതിന് ശേഷം ന്യൂസിലന്‍ഡ്- ദക്ഷിണാഫ്രിക്ക എന്നിവരടങ്ങിയ ത്രിരാഷ്ട്ര പരമ്പരയിലും ...

Barcelona vs Benfica: 10 പേരുമായി കളിച്ച് പൊരുതി ജയിക്കാമോ? ...

Barcelona vs Benfica: 10 പേരുമായി കളിച്ച് പൊരുതി ജയിക്കാമോ? ഞങ്ങൾക്ക് സാധിക്കും, ചാമ്പ്യൻസ് ട്രോഫിയിൽ ബെൻഫിക്കയ്ക്കെതിരെ മിന്നുന്ന ജയം സ്വന്തമാക്കി ബാഴ്സ
ടീമിനെ വിജയത്തിലെത്തിക്കാന്‍ ഗോള്‍കീപ്പര്‍ ബോയ്‌സിക് ഷ്‌സെസ്‌നിയുടെ സേവുകളാണ് ...