മുംബൈ|
jibin|
Last Modified തിങ്കള്‍, 28 മെയ് 2018 (16:21 IST)
‘വയസന്‍ പട’ എന്നു വിളിച്ച് ആക്ഷേപിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ഞങ്ങള്‍ വയസിനെക്കുറിച്ച് ഒരു ഘട്ടത്തിലും സംസാരിച്ചിട്ടില്ല. ഓരോ താരങ്ങളുടെയും ഫിറ്റ്‌നസ് മാത്രമായിരുന്നു പരിഗണനയിലുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വയസിനേക്കാളും പ്രാധാന്യം ഫിറ്റ്‌നസിനാണ്. ഗ്രൌണ്ടിന്റെ എല്ലാ മൂലകളിലേക്കും ഓരോ താരങ്ങള്‍ക്കും അതിവേഗം ഓടിയെത്താന്‍ കഴിയണം. അവിടെ പ്രായത്തിന് പരിഗണന ലഭിക്കില്ലെന്നും ധോണി കൂട്ടിച്ചേര്‍ത്തു.
വയസാണ് പ്രശ്‌നമെങ്കില്‍ അമ്പാട്ടി റായിഡുവിന്റെ കാര്യം ഉദ്ദാഹരണമായി പറയാം. 33വയസുള്ള അദ്ദേഹം പൂര്‍ണ്ണ ഫിറ്റാണ്. ഗ്രൌണ്ടില്‍ അതിവേഗം ഓടാന്‍ റായിഡുവിന് കഴിയുന്നുണ്ട്. ചെറു പ്രായമാണെങ്കിലും മിടുക്കോടെ കളിക്കുക എന്നതാണ് പ്രധാനമെന്നും ധോണി വ്യക്തമാക്കി.