ഐപിഎല്ലില്‍ ധോണിക്ക് തിരിച്ചടികളും ഭാഗ്യക്കേടും; സൂപ്പര്‍ താരങ്ങളെല്ലാം പരുക്കേറ്റ് പുറത്ത്, സ്‌മിത്ത് നാട്ടിലേക്ക് മടങ്ങുന്നു

സ്‌മിത്തും മടങ്ങുന്നതോടെ ധോണിക്ക് കനത്ത തിരിച്ചടിയായി

ഐപിഎല്‍ ക്രിക്കറ്റ് , പൂനെ സൂപ്പര്‍ ജെയിന്റ്‌സ് , സ്‌റ്റീവന്‍ സ്‌മിത്ത് , സ്‌റ്റീവന്‍ സ്‌മിത്ത്
പൂനെ| jibin| Last Modified തിങ്കള്‍, 2 മെയ് 2016 (10:22 IST)
തോല്‍‌വികളില്‍ നട്ടം തിരിയുന്ന പൂനെ സൂപ്പര്‍ ജെയിന്റ്‌സ് താരവും ഓസ്‌ട്രേലിയന്‍ നായകനുമായ സ്‌റ്റീവന്‍ സ്‌മിത്തിന് പരുക്ക്. മത്സരത്തിനിടെ വലത് കൈക്ക് പരുക്കേറ്റതാണ് സ്മിത്തിന് വിനയായത്. ഇതോടെ തുടര്‍ന്നുള്ള മത്സരങ്ങള്‍ സ്മിത്തിന് നഷ്ടമാകും.

സ്‌മിത്തും നാട്ടിലേക്ക് മടങ്ങുന്നതോടെ പൂനെ നായകനായ മഹേന്ദ്ര സിംഗ് ധോണിക്ക് കനത്ത തിരിച്ചടിയായി. ഈ സീസണില്‍ പരുക്കേറ്റ് പുറത്താകുന്ന നാലാമത്തെ പൂനെ താരമാണ് സ്മിത്ത്. ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ്, ഫാഫ് ഡൂ പ്ലസിസ്, കെവിന്‍ പീറ്റേഴ്സണ്‍ എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്ത് നില്‍ക്കുന്ന പൂനെക്ക് മികച്ച ഫോമിലുള്ള സ്മിത്തിന്റെ തിരിച്ചു പോക്ക് കനത്ത തിരിച്ചടിയാണ്. ഞായറാഴ്‌ച നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍‌സിനോട് പുനെ പരാജയപ്പെട്ടിരുന്നു. എട്ട് വിക്കറ്റിനായിരുന്നു മുംബൈയുടെ ജയം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :