മുംബൈ|
jibin|
Last Updated:
ചൊവ്വ, 15 ഡിസംബര്‍ 2015 (13:41 IST)
പുതിയ ഐപിഎല്‍ ടീമുകളിലേക്കു താരങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ലേലം ആരംഭിച്ചു. പുതിയ ഫ്രാഞ്ചൈസികളായ പൂനെയും രാജ്കോട്ടുമാണ് താരങ്ങളെ തേടുന്നത്. പ്രതീക്ഷിച്ചതു പോലെ തന്നെ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ പൊന്നിന്‍ വിലയ്‌ക്കാണ് പുണെ സ്വന്തമാക്കിയത്. ആദ്യ വിളിക്കുള്ള അവസരം ലഭിച്ച പുണെ 12.5 കോടി രൂപയ്ക്കാണ് ധോണിയെ സ്വന്തമാക്കിയത്. രണ്ടാംവിളിക്കുള്ള അവസരം ലഭിച്ച രാജ്കോട്ട് ഇതേ തുകയ്ക്ക് സുരേഷ് റെയ്നയെയും വിളിച്ചെടുത്തു.
പുനെ ടീമിലേക്ക് അജിങ്ക്യ രഹാനെ, രവിചന്ദ്ര അശ്വിൻ, സ്റ്റീവ് സ്മിത്ത്, ഫാഫ് ഡുപ്ലെസി എന്നിവരെത്തിയപ്പോള്‍ രാജ്കോട്ടിലേക്ക് സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ, ബ്രണ്ടൻ മക്കല്ലം, ജെയിംസ് ഫോക്നർ, ഡ്വയിൻ ബ്രാവോ എന്നിവരെത്തി. ബാക്കിയുള്ള കളിക്കാര്‍ക്കുള്ള ലേലം ഫെബ്രുവരി ആറിന് നടക്കും.
പുനെ - എംഎസ് ധോണി (12.5 കോടി), അജിങ്ക്യ രഹാനെ (9.5 കോടി), രവിചന്ദ്ര അശ്വിൻ (7.5 കോടി), സ്റ്റീവ് സ്മിത്ത് (5.5 കോടി), ഫാഫ് ഡുപ്ലെസി (4 കോടി).
രാജ്കോട്ട് - സുരേഷ് റെയ്ന (12.5 കോടി), രവീന്ദ്ര ജഡേജ (9.5 കോടി), ബ്രണ്ടൻ മക്കല്ലം (7.5 കോടി), ജെയിംസ് ഫോക്നർ (5.5 കോടി), ഡ്വയിൻ ബ്രാവോ (4 കോടി).
ആകെ 50 താരങ്ങളിൽ നിന്നാണ് ഇരു ടീമുകളും അഞ്ചു താരങ്ങളെ വീതം സ്വന്തമാക്കിയത്. 40 കോടി മുതൽ 66 കോടി രൂപ വരെ ചിലവഴിക്കാനാണ് ടീമുകൾക്ക് അനുമതി നൽകിയത്. മറ്റു ടീമുകൾ ഒഴിവാക്കുന്ന താരങ്ങളെ സ്വന്തമാക്കാൻ ഈ മാസം 15 മുതൽ 31 വരെ ടീമുകൾക്കു സമയം അനുവദിച്ചിട്ടുണ്ട്. 2016, 2017 സീസണുകളിൽ മാത്രമാണ് പുനെയും രാജ്‌കോട്ടും കളിക്കുക.