ആ “ രണ്ടു പന്തുകളില്‍ ” എല്ലാം തീരുമാനമായി: ഫ്ലെമിംഗ്

 ഐപിഎല്‍എട്ടാം സീസണ്‍ , ക്രിക്കറ്റ് ,  ചെന്നൈ സൂപ്പര്‍ കിംഗ്‌സ് , സ്‌റ്റീഫന്‍ ഫ്ലെമിംഗ്
മുംബൈ| jibin| Last Modified ബുധന്‍, 20 മെയ് 2015 (15:11 IST)
ഐപിഎല്‍എട്ടാം സീസണിലെ ആദ്യസെമിയില്‍ മുംബൈയ്‌ ഇന്ത്യന്‍‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പരാജയപ്പെടാനുണ്ടായ കാരണം ഹര്‍ഭജന്‍ സിംഗ് എറിഞ്ഞ പത്താം ഓവറിലെ രണ്ടും മൂന്നും പന്തുകളാണെന്ന് ചെന്നൈ പരിശീലകന്‍ സ്‌റ്റീഫന്‍ ഫ്ലെമിംഗ്. കളിയുടെ ഗതിതന്നെ മാറ്റിവിട്ടതായിരുന്നു പത്താം ഓവറില്‍ നടന്ന വിക്കറ്റ് വീഴ്‌ച. തോല്‍‌വിക്കുള്ള കാരണം ഈ രണ്ടു വികറ്റുകളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പണര്‍മാരായ ഡെയ്‌ന്‍ സ്‌മിത്തും മൈക്ക് ഹസിയും പുറത്തായ ശേഷം സുരേഷ് റെയ്‌നയും ഫാഫ് ഡു പ്ലെസിയും ചേര്‍ന്ന് ടീമിനെ മികച്ചരീതിയില്‍ മുന്നോട്ട്‌ നയിക്കുകയായിരുന്നു. എന്നാല്‍ പത്താം ഓവറിലെ രണ്ടാം പന്തില്‍ റെയ്‌നയെയും മൂന്നാം പന്തില്‍ ധോണിയെയും പുറത്താക്കി ഹര്‍ഭജന്‍ മുംബൈ ഇന്ത്യന്‍സിനെ വിജയത്തിലെത്തിച്ചു എന്ന്‌ ഫെ്‌ളമിങ്‌ പറഞ്ഞു. ഈ വിക്കറ്റുകള്‍ നഷ്‌ടമായില്ലായിരുന്നുവെങ്കില്‍ കളി തങ്ങളുടെ വരുതിയില്‍ തന്നെ നില്‍ക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ്‌ 25 റണ്‍സിന്‌ ജയിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :